Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightറൈറ്റ്സിൽ സീനിയർ...

റൈറ്റ്സിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്; 600 ഒഴിവുകൾ

text_fields
bookmark_border
റൈറ്റ്സിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്; 600 ഒഴിവുകൾ
cancel
Listen to this Article

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി, കെമിക്കൽ, കെമിസ്ട്രി വിഭാഗങ്ങളിലാണ് അവസരം. ആകെ 600 ഒഴിവുകളുണ്ട്. നിശ്ചിത ഒഴിവുകൾ സംവരണ വിഭാഗങ്ങൾക്ക് നീക്കിവെച്ചിട്ടുണ്ട്. കേരളമടക്കമുള്ള റൈറ്റ്സ് ദക്ഷിണ മേഖലയിലും ഒഴിവുകളുണ്ട്. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rites.com/careerൽ ലഭിക്കും. യോഗ്യതയുള്ളവർക്ക് ഓൺലൈനിൽ നവംബർ 12നകം അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് നവംബർ 23ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി മുതലായ നഗരങ്ങളിൽ നടത്തും.

യോഗ്യത: ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ഫുൾടൈം അംഗീകൃത എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയവും.

കെമിസ്ട്രി വിഭാഗത്തിലേക്ക് ഫുൾടൈം ബി.എസ്‍സി കെമിസ്ട്രി ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

ഉയർന്ന യോഗ്യതകൾ (എൻജിനീയറിങ് ബിരുദം/എം.എസ് സി കെമിസ്ട്രി) ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. സംവരണ വിഭാഗങ്ങളിൽ 45 ശതമാനം മാർക്ക് മതി.

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും സെലക്ഷൻ നടപടികളും റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാഫീസ് 300 രൂപ. ഇ.ഡബ്ല്യു.എസ്/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ മതി. നികുതി കൂടി നൽകേണ്ടതുണ്ട്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 29,735 രൂപയാണ് ശമ്പളം.

Show Full Article
TAGS:Latest News news Edu News vacancies 
News Summary - Senior Technical Assistant in RITS; 600 vacancies
Next Story