Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസെറ്റ് ജനുവരി 2026;...

സെറ്റ് ജനുവരി 2026; 28 വരെ അപേക്ഷിക്കാം

text_fields
bookmark_border
സെറ്റ്  ജനുവരി 2026; 28 വരെ അപേക്ഷിക്കാം
cancel

ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ് https://www.lbscentre.kerala.gov.in ൽ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓൺലൈനിൽ നവംബർ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം.

● വിഷയങ്ങൾ: സെറ്റ് പേപ്പർ രണ്ടിൽ 31 വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

● പരീക്ഷ: സെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പരീക്ഷാർഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ വീതം ലഭിക്കും. പേപ്പർ ഒന്നിൽ 120 ചോദ്യങ്ങൾ. ഓരോ മാർക്കുവീതം. പേപ്പർ രണ്ടിലും 120 ചോദ്യങ്ങൾ. ഇതിൽ 80 ചോദ്യങ്ങൾ മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും. ഒന്നര മാർക്ക് വീതം. മറ്റ് വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് ഓരോ മാർക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിർണയ തീയതിയും പ്രോസ്പെക്ടസിലുണ്ട്.

സെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപ്പെടുന്നവർ പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തിൽ 48 മാർക്കും നേടണം. ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗത്തിന് യഥാക്രമം 35, 45 മാർക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 35, 40 മാർക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവർക്ക് ‘സെറ്റ് പാസ് സർട്ടിഫിക്കറ്റ്’ ലഭിക്കും.

● യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉള്ളവർക്ക് സെറ്റിന് അപേക്ഷിക്കാം.

മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തിൽ എം.എസ്.സി.എഡ് (50 ശതമാനം മാർക്കിൽ / തത്തുല്യ ഗ്രേഡിൽ കുറയരുത്) ഉള്ളവർക്കും അപേക്ഷിക്കാം.

കോമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് പി.ജികൾക്ക് ബി.എഡ് വേണമെന്നില്ല.

അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എഡ്/ എൽ.ടി.ടി.സി ഉള്ളവർക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാൻ അർഹതയുണ്ട്. ബയോളജി പി.ജിക്കാർക്ക് നാച്വറൽ സയൻസിൽ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവർഷം ബി.എഡ് പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷം പി.ജിക്ക് പഠിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വർഷ പി.ജി/ബി.എഡ് വിദ്യാർഥികൾ സെറ്റിന് അപേക്ഷിക്കാൻ അർഹരല്ല.

Show Full Article
TAGS:Latest News news Edu New SET 
News Summary - set exam
Next Story