അനുഭവസമ്പത്തും അറിവും കുട്ടികളോട് പങ്കുവെക്കണോ ?
text_fieldsഞങ്ങളുടെ ഒക്കെ ചെറുപ്പത്തിൽ... എന്ന് പറഞ്ഞു തുടങ്ങുമ്പോഴേ ‘ഓഹ് തുടങ്ങി’ എന്ന് കളിയാക്കി എഴുന്നേറ്റ് പോകുന്ന കൗമാരക്കാർ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റക്കല്ല. കൗമാരക്കാരുള്ള ഒട്ടുമിക്ക മാതാപിതാക്കളും ഈ അവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവരാണ്. നമ്മൾ കാലാകാലം കൊണ്ട് നേടിയെടുത്ത അനുഭവ സമ്പത്തിനെയും അറിവിനെയും അരനിമിഷം കൊണ്ട് തള്ളിക്കളയും. എന്തുകൊണ്ടാണ് കൗമാരക്കാരുടെ മനസ്സ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ?
നമ്മൾ ജീവിച്ച ലോകത്തോ കാലഘട്ടത്തിലോ അല്ല കുട്ടികൾ ജീവിക്കുന്നത്. സോഷ്യൽ മീഡിയയുടെ ആവിർഭാവം, വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഇൻഫർമേഷൻ ഇതൊക്കെ കണ്ടുവളർന്ന കുട്ടികൾക്ക് നമ്മൾ ജീവിച്ച കാലം പഴഞ്ചനായി തോന്നിയേക്കാം. ‘അതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല’ എന്ന ഒറ്റ വാചകത്തിൽ അവർ സകല പ്രശ്നങ്ങളെയും മാതാപിതാക്കളിൽ നിന്നും മാറ്റി നിർത്തും.
ധ്രുതഗതിയിൽ ബ്രെയിൻ ഡെവലപ്മെന്റ് നടക്കുന്ന പ്രായമാണ് കൗമാരം. എന്നാൽ ആ വളർച്ച പൂർത്തിയാവാത്തതുകൊണ്ട് തന്നെ മിക്കപ്പോഴും ബ്രയിനിന്റെ ഇമോഷൻ സെന്റർ ആവും കാര്യങ്ങളെ നിയന്ത്രിക്കുക. അതുകൊണ്ട് എടുത്തുചാടി തീരുമാനങ്ങളുമെടുക്കും. ഇത്തരം അവസ്ഥയിൽ നമുക്കെന്ത് ചെയ്യാം? ആദ്യമേ പ്രശ്നപരിഹാരം നിർദേശിക്കാതെ, അവർക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കുകയും ആത്മാർഥമായി മനസ്സിലാക്കാം. അവരുടെ വിചാരങ്ങളെ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെങ്കിൽ കൂടി, തള്ളിക്കളയാതിരിക്കാം. ഉപദേശത്തിന്റെ രൂപം മാറ്റി, ഇത്തരമൊരു അനുഭവം ഉണ്ടായപ്പോൾ നമ്മളെന്തൊക്കെ ചെയ്തിരുന്നു എന്ന് സൗഹൃദത്തോടെ പങ്കുവെക്കാം. അവരിൽ നിന്നും പഠിക്കാൻ കൗതുകം കാണിക്കാം. മനസ്സിലാവില്ലെന്ന് മക്കൾ കരുതിയാലും, നമ്മൾ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പു കൊടുക്കാം.
മാധ്യമം എജുകഫേയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കൽ കൗൺസലിങ് സംബന്ധമായി ബിക്കമിങ് വെൽനെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com
For Contact Becoming Wellness: 70343 16777