Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.എസ്.എൽ.സി; 10...

എസ്.എസ്.എൽ.സി; 10 വർഷത്തിനിടെ ഇരട്ടിയായി ഇംഗ്ലീഷ് മീഡിയം

text_fields
bookmark_border
എസ്.എസ്.എൽ.സി; 10 വർഷത്തിനിടെ ഇരട്ടിയായി ഇംഗ്ലീഷ് മീഡിയം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പ​ത്ത് വ​ർ​ഷം കൊ​ണ്ട് ഇ​ര​ട്ടി​യാ​യി. മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ൾ പ​കു​തി​യാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 4,26,697 ൽ 2,67,733 ​പേ​രും (62.74 ശ​ത​മാ​നം) ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലാ​ണ് എ​ഴു​തി​യ​ത്. 1,55,920 പേ​രാ​യി​രു​ന്നു (36.54 ശ​ത​മാ​നം) മ​ല​യാ​ളം മീ​ഡി​യം.

1167 പേ​ർ ത​മി​ഴ് മീ​ഡി​യ​ത്തി​ലും 1877 പേ​ർ ക​ന്ന​ട​യി​ലു​മാ​ണ്. 2015ൽ 332693 ​പേ​ർ മ​ല​യാ​ള​ത്തി​ൽ എ​ഴു​തി​യ​പ്പോ​ൾ 130093 പേ​രാ​ണ്​ ഇം​ഗ്ലീ​ഷ് മീ​ഡി​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ൺ എ​യ്ഡ​ഡ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ൾ കൂ​ട്ട​ത്തോ​ടെ പോ​യി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ഇം​ഗ്ലീ​ഷ് മീ​ഡി​യം വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 11636 പേ​രു​ടെ വ​ർ​ധ​ന​യു​ണ്ട്. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ 11858 പേ​രു​ടെ കു​റ​വും. 2021ലാ​ണ് മ​ല​യാ​ളം മീ​ഡി​യം കു​ട്ടി​ക​ളെ മ​റി​ക​ട​ന്ന് ഇം​ഗ്ലീ​ഷ് മീ​ഡി​യം മു​ന്നി​ലെ​ത്തി​യ​ത്. സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ത്തി​ൽ മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ മാ​തൃ​ഭാ​ഷ പോ​ത്സാ​ഹ​ന പ​രി​പാ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ത്തു​മ്പോ​ഴാ​ണ്​ കു​ട്ടി​ക​ളു​ടെ മ​ല​യാ​ള താ​ൽ​പ​ര്യം കു​റ​ഞ്ഞു​വ​രു​ന്ന​ത്.

Show Full Article
TAGS:SSLC english medium malayalam medium Edu News 
News Summary - SSLC; English medium has doubled in 10 years
Next Story