Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

text_fields
bookmark_border
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ഭരണമാറ്റവും മുഖ്യമന്ത്രി അധികാരത്തിൽ വരാത്തതും ഫലപ്രഖ്യാപനത്തിൽ ആശങ്ക ഉണ്ടാക്കിയിരുന്നെങ്കിലും നിശ്ചയിച്ച ദിവസം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. സർക്കാർ രൂപീകരിച്ച് പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് ഫലം പ്രഖ്യാപിക്കാൻ കെ.പി.സി.സി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതിനാൽ തന്നെ ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്.

99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഉച്ച കഴിഞ്ഞ് മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. അതേസമയം, പുതിയ അധ്യായന വർഷത്തിലേക്കുള്ള ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് വേഗത്തിൽ നടപ്പാക്കി വരുന്നുണ്ട്. പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള തുക പാസ്സായതു കൊണ്ട് സ്കൂൾ തുറക്കുമ്പോൾ തന്നെ പുസ്തക വിതരണം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

Show Full Article
TAGS:SSLC Exam Exam Results Career And Education News Latest News Department of Education 
News Summary - SSLC exam results to be announced today
Next Story