Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇ ഒ.എസ്.എം...

സി.ബി.എസ്.ഇ ഒ.എസ്.എം വിവാദം: പോർട്ടൽ തുറക്കാൻ നിർദേശിക്കാതെ സുപ്രീംകോടതി

text_fields
bookmark_border
സി.ബി.എസ്.ഇ ഒ.എസ്.എം വിവാദം: പോർട്ടൽ തുറക്കാൻ നിർദേശിക്കാതെ സുപ്രീംകോടതി
cancel

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുമുള്ള പോർട്ടൽ വീണ്ടും തുറക്കണമെന്ന നിർദേശം നൽകാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഓൺ-സ്ക്രീൻ മാർക്കിങ് സംവിധാനത്തെക്കുറിച്ചുള്ള വിദ്യാർഥികളുടെ പരാതികൾ ഉയർന്നപ്പോഴാണ് പോർട്ടൽ തുറന്നത്.

നിശ്ചിത കാലയളവിലേക്ക് തുറന്നപ്പോൾ 1.68 ലക്ഷം വിദ്യാർഥികൾ അതിലൂടെ അപേക്ഷ നൽകിയിരുന്നു. പോർട്ടൽ വീണ്ടും തുറന്നാൽ ലക്ഷക്കണക്കിന് പുതിയ ക്ലെയിമുകൾ വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്‌ചി, വി. മോഹന എന്നിവരും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ഓൺ-സ്ക്രീൻ മാർക്കിങ് സിസ്റ്റം (ഒ.എസ്.എം) ഏർപ്പെടുത്തിയ രീതി ചോദ്യം ചെയ്തുള്ള ഹരജി കേൾക്കുകയായിരുന്നു കോടതി. 2026ൽ ആദ്യമായി അത് നടപ്പാക്കിയപ്പോൾ അധ്യാപകർക്ക് ഔപചാരിക പരിശീലനം ലഭിച്ചില്ലെന്നാണ് ഹരജിയിൽ പറയുന്നത്.

Show Full Article
TAGS:Supreme Court CBSE OSM evaluation 
News Summary - Supreme Court CBSE OSM controversy case
Next Story