കിഫ്ബിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി
text_fieldsകേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അതിന്റെ ടെക്നിക്കൽ റിസോഴ്സ് സെന്ററിലേക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നതിന് ഓൺലൈനിൽ നവംബർ 12ന് വൈകീട്ട് അഞ്ചു മണിവരെ അപേക്ഷ സ്വീകരിക്കും. സിവിൽ, എൻവയൺമെന്റൽ, ഇലക്ട്രിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ 75 ശതമാനം സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബിടെക് ബിരുദമെടുത്തവർക്കാണ് അവസരം.
കരാറടിസ്ഥാനത്തിലാണ് നിയമനം. ഒഴിവുകൾ-12(ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി ടി.എ.ടി-ജി.സി.ഡബ്ല്യു)-5, സ്ട്രക്ചറൽ പി.ജി അഭിലഷണീയം. ടി.എ.ടി-എസ്.എസ്.സി ഒഴിവ്-1. ബന്ധപ്പെട്ട മേഖലയിൽ എം.ടെക് ഉണ്ടാവണം. ടി.എ.ടി ഇലക്ട്രിക്കൽ-3, പി.ജി അഭിലഷണീയം. ടി.എ.ടി-പി.എം ആൻഡ് സി-2, പ്രൈസ് സോഫ്റ്റ്വെയറിൽ പ്രാവീണ്യം അഭിലഷണീയം. ടി.എ.ടി ബ്രിഡ്ജസ്-1, അനാലിസിസ് ആൻഡ് ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രാവീണ്യമുണ്ടായിരിക്കണം. പ്രായപരിധി 25 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും https://cmd.kerala.gov.in. പ്രതിമാസം 25000 രൂപയാണ് ശമ്പളം.


