Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅടുത്ത അധ്യയന വർഷം...

അടുത്ത അധ്യയന വർഷം മുതൽ അങ്കണവാടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും

text_fields
bookmark_border
അടുത്ത അധ്യയന വർഷം മുതൽ അങ്കണവാടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും
cancel
Listen to this Article

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം ആറുവയസിലാക്കുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പാക്കാനാണ് തീരുമാനം. അതോടെ അങ്കണവാടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാകും. 2027-28 അധ്യയന വർഷം ഒന്നാം ക്ലാസ് പ്രവേശനം ആറു വയസിലാക്കാനാണ് സർക്കാർ കണക്കുകൂട്ടുന്നത്. അതിനായി പ്രത്യേക ഉത്തരവിറക്കും.

മൂന്നുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽ പ്രീ സ്കൂളിന് പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ-വനിത ശിശുക്ഷേമ വകുപ്പുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

അടുത്ത അധ്യയന വർഷം മുതൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ പൊതുപാഠ്യപദ്ധതി നടപ്പാക്കാനാണ് തീരുമാനം. അങ്കണവാടികളെ അങ്ങനെ തന്നെ നിലനിർത്തി പ്രീ-സ്കൂൾ ഇല്ലാത്ത പൊതുവിദ്യാലയങ്ങളുമായി സംയോജിപ്പിക്കാനാണ് നീക്കം. പ്രീ സ്കൂളോ അങ്കണവാടിയോ ഇല്ലെങ്കിൽ അഞ്ചുവയസായ കുട്ടികൾക്ക് എൻ.ഇ.പി നി​ർദേശിക്കുന്നതു പോലെ സ്കൂളിന്റെ ഭാഗമായി ബാലവാടികൾ വേണ്ടിവരും. ഈ വർഷം ഒന്നാംക്ലാസ് പ്രവേശനം നേടിയവരിൽ കൂടുതലും ആറു വയസ് കഴിഞ്ഞവരായിരുന്നു. അടുത്ത അധ്യയനവർഷവും ഈ രീതിയിൽ തന്നെ പ്രവേശനം നടത്താനാണ് നീക്കം.

Show Full Article
TAGS:Pre School Education News Latest News Kerala 
News Summary - The government is planning to make preschool a part of general education
Next Story