യൂണിവേഴ്സൽ സ്കോളർഷിപ് പരീക്ഷ; രജിസ്ട്രേഷൻ നാളെ അഞ്ചു മണിവരെ
text_fieldsകോട്ടക്കൽ: പത്താം ക്ലാസ് വിദ്യാർഥികൾക്കായി കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന മൂന്നര കോടി രൂപക്കുള്ള സ്കോളർഷിപ് കം സ്ക്രീനിങ് ടെസ്റ്റിന്റെ രജിസ്ട്രേഷൻ ശനിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും.
സെന്റ് തോമസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ (സെവൻത് മൈൽ, കൊല്ലം), കെ.ഐ.ടി ഇംഗ്ലീഷ് ഹൈസ്കൂൾ (കരീലകുളങ്ങര, ആലപ്പുഴ), അൽ അമീൻ പബ്ലിക് സ്കൂൾ (ഇടപ്പള്ളി, എറണാകുളം), ജെ.ഡി.ടി. ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ (വെള്ളിമാട്കുന്ന്, കോഴിക്കോട്), നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ (വെള്ളിയൂർ, പേരാമ്പ്ര), ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ (കണ്ണൂർ) എന്നീ സെന്ററുകളിൽ 21 ഞായറാഴ്ച രാവിലെ 11ന് ടെസ്റ്റ് തുടങ്ങും. കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (മലപ്പുറം സെന്ററിൽ) രാവിലെ 11നും ഉച്ചക്ക് രണ്ടിനും രണ്ടു ഷെഡ്യൂളുകളായാണ് ടെസ്റ്റ് നടക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒമ്പത്, 10 ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ് എന്നീ വിഷയങ്ങളിലെ സിലബസിനെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ. മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യപേപ്പർ ഉണ്ടാകും. യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഹയർ സെക്കൻഡറി ഇൻറഗ്രേറ്റഡ് കോഴ്സുകളിലേക്ക് പ്രവേശനം ഈ സ്കോളർഷിപ് പരീക്ഷയിലൂടെയാണ്. www.exam.universalinstitute.in ലൂടെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക. പരീക്ഷഫീസ് 100 രൂപ.
ഫോൺ: 9895165807, 949517536 6, 7034031009.