സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്‍റ് കോഴ്സ്
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐ.യു.സി.ഡി.എസ്) ജനറല്‍ ഡ്യൂട്ടി അസി. കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തെ കോഴ്സ് നാട്ടിലും വിദേശത്തും ആശുപത്രികളില്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും സഹായിക്കുന്ന അസി. നഴ്സ് തസ്തികയിലും കെയര്‍ഹോമുകളില്‍ കെയര്‍ ഗിവറായും ജോലി ലഭിക്കുന്നതിന് ഉപകരിക്കും. പ്രായപരിധിയില്ല. ഒരുമാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്മെന്‍റ് സഹായവും ലഭിക്കും. കോഴ്സ് നവംബര്‍ 17ന് ആരംഭിക്കും. ഫോണ്‍: 9946299968, 9744309884. ഇ-മെയില്‍-iucdsmgu@mgu.ac.in.
പരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ഏഴാം സെമസ്റ്റര്‍ ബി.ടെക് (പുതിയ സ്കീം 2010 മുതലുള്ള അഡ്മിഷനുകൾ) മെഴ്സിചാന്‍സ് പരീക്ഷ എഴുതുന്ന വിദ്യാർഥികളില്‍ നോര്‍ത്ത് പറവൂര്‍ ശ്രീനാരായണഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്ന വിദ്യാർഥികള്‍ നോര്‍ത്ത് പറവൂര്‍ ശ്രീനാരായണഗുരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും പുതുപ്പള്ളി ഗുരുദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിരുന്നവര്‍ പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പരീക്ഷകള്‍ക്ക് ഹാജരാകണം.
പരീക്ഷക്ക് അപേക്ഷിക്കാം
ഒന്നാംസെമസ്റ്റര്‍ സി.ബി.സി.എസ് (പുതിയ സ്കീം-2019 മതുല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി സൈബര്‍ ഫോറന്‍സിക് (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് 13 വരെ അപേക്ഷിക്കാം.


