സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പ്രോജക്ട് വൈവ വോസി
കോട്ടയം: നാലാം സെമസ്റ്റര്‍ എം.എ (എം.എച്ച്.ആർ.എം 2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, എം.എച്ച്.ആർ.എം (2020 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷ മേയ് അഞ്ചിന് നടക്കും. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് മോഡല്‍ ഒന്ന് (സി.ബി.സി.എസ് പുതിയ സ്കീം-2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് മാര്‍ച്ച് 2025) പരീക്ഷയുടെ പ്രോജക്ട്, വൈവവോസി പരീക്ഷ 24ന് നടക്കും.
കാലിക്കറ്റ്
പുനർമൂല്യനിർണയഫലം
കാലിക്കറ്റ് സർവകലാശാല മൂന്നാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ് നവംബർ 2024 പരീക്ഷ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഐ.പി.ആർ അസോസിയേറ്റ് നിയമനം
കാലിക്കറ്റ് സർവകലാശാല ഐ.പി.ആർ സെല്ലിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള ഐ.പി.ആർ അസോസിയേറ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ മേയ് ആറിനകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.