സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജുകളിലെ (സർവകലാശാല എൻജിനീയറിങ് കോളജ് (സി.യു-ഐ.ഇ.ടി ഒഴികെ) ഏഴാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ മേയ് അഞ്ചു വരെയും 190 രൂപ പിഴയോടെ എട്ടുവരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും.
സിനിമ പ്രദർശനം
എജുക്കേഷനൽ മൾട്ടിമീഡിയ റിസർച് സെന്ററും (ഇ.എം.എം.ആർ.സി) കാലിക്കറ്റ് സർവകലാശാല ഫിലിം സൊസൈറ്റിയും സംയുക്തമായി സിനിമ പ്രദർശനം സംഘടിപ്പിക്കുന്നു. മികച്ച നവാഗത സംവിധായകനും മികച്ച നടിക്കുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘തടവ്’ സർവകലാശാല സെമിനാർ കോംപ്ലക്സിൽ ഏപ്രിൽ 24ന് വൈകീട്ട് 5.30ന് പ്രദർശിപ്പിക്കും. സംവിധായകൻ ഫാസിൽ റസാഖുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. പ്രവേശനം സൗജന്യമാണ്.