സർവകലാശാല വാർത്തകൾ
text_fieldsഎം.ജി പരീക്ഷാഫലം
കോട്ടയം: ഒന്നാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) മാസ്റ്റര്‍ ഓഫ് അപ്ലൈഡ് ഇലക്ട്രോണിക്സ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക്: studentportal.mgu.ac.inഒന്നാം സെമസ്റ്റര്‍ (പി.ജി.സി.എസ്.എസ്) എം.എസ്സി മാത്തമാറ്റിക്സ് (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് ഡിസംബര്‍ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റര്‍ എം.എ, എം.എസ്സി, എം.കോം (പ്രൈവറ്റ് രജിസ്ട്രേഷന് 2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മെയ് 2025) പരീക്ഷ ജൂണ്‍ 23ന് തുടങ്ങും.
ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സ് പ്രവേശനം
സര്‍വകലാശാലയിലെ ഇന്റര്‍യൂനിവേഴ്സിറ്റി ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍ നടത്തുന്ന അഡ്വാന്‍സ്ഡ് അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആൻഡ് അനാലിസിസ് തൊഴിലധിഷ്ഠിത കോഴ്സില്‍ പ്രവേശനത്തിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം.
കോഴ്സിന്റെ ദൈര്‍ഘ്യം ആറുമാസമാണ്. ശേഷം വ്യവസായ മേഖലയില്‍ പരിശീലനം നല്‍കും. രാജ്യത്തെ മുന്‍നിര ഫുഡ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലാബുകളുടെ പ്ലേസ്മെന്റ് ഡ്രൈവും ഉണ്ടാകും. ഫോണ്‍: 94474 91686. ഇ-മെയില്‍: pcic@mgu.ac.in
റെഗുലര്‍ ഫുള്‍ടൈം ഹ്രസ്വകാല പ്രോഗ്രാം
സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് (ഡാസ്പ്) നടത്തുന്ന റെഗുലര്‍ ഫുള്‍ടൈം ഹ്രസ്വകാല പ്രോഗ്രാമുകളായ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്-സപ്ലൈ ചെയിന്‍ ആൻഡ് പോര്‍ട്ട് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ബേക്കറി ആൻഡ് കണ്‍ഫെക്ഷണറി (യോഗ്യത-പ്ലസ്ടു) പി.ജി ഡിപ്ലോമ ഇന്‍ ഡേറ്റ ആൻഡ് ബിസിനസ് അനലിറ്റിക്സ് (യോഗ്യത-ഡിഗ്രി) എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ അപേക്ഷിക്കാം.
വിശദ വിവരങ്ങള്‍ www.dasp.mgu.ac.in വെബ്സൈറ്റില്‍. ഇ-മെയില്‍: dasp@mgu.ac.in ഫോണ്‍: 8078786798, 0481 2733292.