സർവകലാശാല വാർത്തകൾ
text_fieldsകാലിക്കറ്റ്
പരീക്ഷ അപേക്ഷ
കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2024 പ്രവേശനം -എഫ്.വൈ.യു.ജി.പി) നാലു വർഷ ബിരുദ പ്രോഗ്രാം നവംബർ 2025 റെഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ ഒക്ടോബർ മൂന്നു വരെയും 255 രൂപ പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 23 മുതൽ ലഭ്യമാകും.
പരീക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമേഴ്സ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 റെഗുലർ പരീക്ഷകൾ സെപ്റ്റംബർ 25 ( പേപ്പർ 1 അപ്ലൈഡ് ഹിന്ദി ഗ്രാമർ), 26 ( പേപ്പർ 2-കമേഴ്ഷ്യൽ ഹിന്ദി ) തീയതികളിൽ നടക്കും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല കാമ്പസ്.
രണ്ടാം വർഷ (2023 പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.ഇ.എസ്, (2017 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബി.പി.എഡ് ഏപ്രിൽ 2025 റെഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27ന് തുടങ്ങും.
സർവകലാശാല നിയമ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എൽഎൽ.എം നവംബർ 2025 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 27ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷഫലം
സർവകലാശാല എൻജിനീയറിങ് കോളജിലെ (ഐ.ഇ.ടി) ഒന്നാം സെമസ്റ്റർ (2019 സ്കീം - 2019 മുതൽ 2023 വരെ പ്രവേശനം, 2024 സ്കീം - 2024 പ്രവേശനം) ബി.ടെക്. നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ എട്ടു വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എസ് സി മാത്തമാറ്റിക്സ്, എം.എ ഹിന്ദി (2022, 2023 പ്രവേശനം) ഏപ്രിൽ 2025, (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.ടി.എ ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
വിദൂരവിഭാഗം രണ്ടാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ - 2020, 2021 പ്രവേശനം) എം.എ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എസ് സി ജ്യോഗ്രഫി, എം.എ ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.കോം ഏപ്രിൽ 2025 പരീക്ഷ സൂക്ഷ്മപരിശോധന ഫലം പ്രസിദ്ധീകരിച്ചു.