സർവകലാശാല വാർത്തകൾ
text_fieldsപ്രതീകാത്മക ചിത്രം
എം.ജി
സിവില്‍ സര്‍വിസ് പരീക്ഷ പരിശീലനം
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സിവില്‍ സര്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പ്രിലിംസ്-കം മെയിന്‍സ് പരീക്ഷ പരിശീലനത്തിന്റെ ഓണ്‍ലൈന്‍ ഓഫ്ലൈന് ബാച്ചുകളില്‍ അഡ്മിഷന് ആരംഭിച്ചു. ഫോണ്‍: 9188374553.
പരീക്ഷാഫലം
മൂന്നും നാലും സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്ട്രേഷന് 2018 അഡ്മിഷന് സപ്ലിമെന്ററി, 2016, 2017 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്) ഫെബ്രുവരി 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബര്‍ 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: studentportal.mgu.ac.in
റഗുലര്‍-പ്രൈവറ്റ് സ്ട്രീം മാറ്റം
യു.ജി (സി.ബി.സി.എസ് 2017 മോഡല്‍-1 സ്കീം-പ്രൈവറ്റ് രജിസ്ട്രേഷന്) ബി.എ, ബി.കോം പ്രോഗ്രാമുകളില്‍ മൂന്നുമുതല്‍ ആറുവരെ സെമസ്റ്ററുകളിലേക്കും പി.ജി (സി.എസ്.എസ് 2019 സ്കീം-പ്രൈവറ്റ് രജിസ്ട്രേഷന്) എം.എ, എം.എസ്സി, എം.കോം പ്രോഗ്രാമുകളില്‍ മൂന്ന് നാല് സെമസ്റ്ററുകളിലേക്കും റഗുലര്‍-പ്രൈവറ്റ് സ്ട്രീം മാറ്റത്തിന് നവംബര്‍ അഞ്ചുമുതല്‍ അപേക്ഷിക്കാം.
ഫൈനില്ലാതെ ഡിസംബര്‍ 31 വരെയും ഫൈനോടെ ജനുവരി 20 വരെയും സൂപ്പര്‍ഫൈനോടെ ജനുവരി 31 വരെയും സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: mgu.ac.in ഫോണ്‍: 0481-2733624, 0481-2733406 മെയില്‍-pr4@mgu.ac.in


