Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel
Listen to this Article

പരീക്ഷ തീയതി പുനഃക്രമീകരിച്ചു

തിരുവനന്തപുരം: കേരള സർവകലാശാല ജനുവരി 28ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ യൂനിറ്ററി എൽഎൽ.ബി പരീക്ഷ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന വിധത്തിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

2025 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക് (2013 സ്കീം -സപ്ലിമെന്ററി -2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മാർക്ക് എൻട്രി തീയതി നീട്ടി

2025 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ FYUGP പരീക്ഷ മൂല്യനിർണയം നടക്കുന്ന കോളജുകളിൽ സർവകലാശാലയിൽനിന്ന് നൽകിയ ലിങ്ക് മുഖേന ഓൺലൈനായി നടത്തിവരുന്ന മാർക്ക് എൻട്രി ജനുവരി 30 വരെ നീട്ടി.

Show Full Article
TAGS:University news Kerala University edunews 
News Summary - University News
Next Story