Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈദരാബാദ് സർവകലാശാലയിൽ...

ഹൈദരാബാദ് സർവകലാശാലയിൽ ബിരുദ പ്രവേശനം; ജൂലൈ 21 വരെ അപേക്ഷിക്കാം

text_fields
bookmark_border
University Of Hyderabad
cancel

ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകളിലൊന്നായ ഹൈദരാബാദ് സർവകലാശാല 2026-27 അധ്യയന വർഷത്തേക്കുള്ള ബിരുദ, ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികൾക്ക് ജൂലൈ 21വരെ സർവകലാശാലയുടെ ഔദ്യോഗിക അഡ്മിഷൻ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സി.യു.ഇ.ടി -യു.ജി 2026 പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഈ വർഷം സർവകലാശാല 17 ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. വിവിധ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് കോഴ്സുകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാം.

പ്രവേശനത്തിനായി പ്രത്യേകം സർവകലാശാല പ്രവേശന പരീക്ഷ നടത്തില്ല. സി.യു.ഇ.ടി -യു.ജി 2026 സ്കോറിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി സീറ്റ് അനുവദിക്കും. അതിനാൽ സി.യു.ഇ.ടി-യു.ജി പരീക്ഷയിൽ പങ്കെടുത്തവർക്കു മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ഓരോ കോഴ്സിനും ആവശ്യമായ യോഗ്യതയും വിഷയ കോമ്പിനേഷനും സംബന്ധിച്ച വിവരങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിൽ ലഭ്യമാകും.

വിദ്യാർഥികൾ സർവകലാശാലയുടെ അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, സി.യു.ഇ.ടി -യു.ജി അപേക്ഷാ വിവരങ്ങൾ എന്നിവ നൽകണം. തുടർന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് സർവകലാശാല അറിയിച്ചു. ആദ്യ മെറിറ്റ് പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 17നാണ് ക്ലാസുകൾ ആരംഭിക്കുക.

പ്രധാന തീയതികൾ

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 21

ആദ്യ മെറിറ്റ് പട്ടിക -ആഗസ്റ്റ് മൂന്ന്

ക്ലാസുകൾ ആരംഭിക്കുന്നത് -ആഗസ്റ്റ് 17

Show Full Article
TAGS:university of hyderabad UG admission hyderabad university 
News Summary - University Of Hyderabad Opens UG Admissions
Next Story