Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.ബി.ഐയിൽ ഒഴിവുകൾ

എസ്.ബി.ഐയിൽ ഒഴിവുകൾ

text_fields
bookmark_border
എസ്.ബി.ഐയിൽ ഒഴിവുകൾ
cancel
Listen to this Article

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സ്​പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നു. മാനേജർ, ഡെപ്യൂട്ടി മാനേജർ റെഗുലർ തസ്തികകളിലായി ആകെ 122 ഒഴിവുകളുണ്ട്. ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകൾ ചുവടെ

മാനേജർ (ക്രഡിറ്റ് അനലിസ്റ്റ്) (മിഡിൽ മാനേജ്മെന്റ് ട്രേഡ് -മൂന്ന്) ഒഴിവുകൾ 63.യോഗ്യത-ഏതെങ്കിലും ബിരുദവും എം.ബി.എ/ പി.ജി.ഡി.ബി.എ/ പി.ജി.ഡി.ബി.എം/ എം.എം.എസ് (ഫിനാൻസ്)/ സി.എ/ സി.എഫ്.എ/ ഐ.സി.ഡബ്ല്യു.എ പ്രഫഷനൽ യോഗ്യതയും കോർപറേറ്റ് ക്രെഡിറ്റ് മേഖലയിൽ എക്സിക്യുട്ടിവ്/ മാനേജ്മെന്റ് സൂപ്പർ വൈസറി തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. ​പ്രായം 25-35.പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്. അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ഇന്റർവ്യൂ നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കി നിയമനം നൽകും.

● മാനേജർ പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലേറ്റ് ഫോംസ്) (എം.എം.ജി.എസ്-നാല്), ഒഴിവുകൾ -34

● ഡെപ്യൂട്ടി മാനേജർ പ്രോഡക്ട്സ്-ഡിജിറ്റൽ പ്ലേറ്റ് ഫോംസ്) (എം.എം.ജി.എസ്-രണ്ട്) ഒഴിവുകൾ -25

മേൽപറഞ്ഞ രണ്ടുതസ്തികകളുടെയും യോഗ്യതകൾ-ബി.ഇ/ ബി.ടെക് (ഐ.ടി)/ കമ്പ്യൂട്ടേഴ്സ്/ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെ​ന്റേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ) അല്ലെങ്കിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) ചുരുങ്ങിയത് 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. എം.ബി.എ / എക്സിക്യുട്ടിവ് എം.ബി.എ യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രോജക്ട് മാനേജ്മെന്റ്, റിസ്ക് ആൻഡ് കംപ്ലയൻസസ് മുതലായ നിർദിഷ്ട സർട്ടിഫിക്കേഷൻസ് ഉള്ളവർക്ക് കൂടുതൽ പരിഗണനയുണ്ടാവും. മാനേജർക്ക് അഞ്ചു വർഷത്തെയും ഡെപ്യൂട്ടി മാനേജർക്ക് മൂന്നു വർഷത്തെയും പ്രവൃത്തിപരിചയം വേണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careerൽ. ഓൺലൈനിൽ ഒക്ടോബർ രണ്ടിനകം അപേക്ഷിക്കാം.

Show Full Article
TAGS:SBI Latest News Career News vacancy 
News Summary - Vacancies in SBI
Next Story