ക്യാറ്റ് 2025 നാളെ; ഇക്കാര്യങ്ങൾ ഒരിക്കലും മറക്കരുത്
text_fieldsനവംബർ 30നാണ് മാനേജ്മെന്റ് കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ്(ക്യാറ്റ് 2025). ഇന്ത്യയിലെ 21 ഐ.ഐ.എമ്മുകൾ ഉൾപ്പെടെ, രാജ്യത്തെ മറ്റ് മികച്ച നിരവധി ബിസിനസ് സ്കൂളുകളും എം.ബി.എ പ്രവേശനത്തിനായി ക്യാറ്റ് സ്കോർ അംഗീകരിക്കുന്നുണ്ട്.
ഈ വർഷം കോഴിക്കോട് ഐ.ഐ.എം ആണ് പരീക്ഷ നടത്തുന്നത്. രണ്ട് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. മൂന്ന് സെഷനുകളായിട്ടാണ് പരീക്ഷ നടക്കുക. അതിൽ ആദ്യ സെഷൻ രാവിലെ 8.30 മുതൽ 10.30 വരെയും രണ്ടാമത്തെ സെഷൻ ഉച്ചക്ക് 12.30 മുതൽ 2.30 വരെയും മൂന്നാമത്തെ സെഷൻ വൈകീട്ട് 4.30 മുതൽ 6.30 വരെയുമായി നടക്കും.
പരീക്ഷയുടെ അവസാനവട്ട ഒരുങ്ങങ്ങളിലായിരിക്കും അപേക്ഷകർ. പരീക്ഷ എഴുതുന്നവർ ഒരിക്കലും മറക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. എ4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്ത ക്യാറ്റ് 205 പരീക്ഷ ഹാൾ ടിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് പോലുള്ള ഒറിജിനൽ ഐ.ഡി പ്രൂഫ് എന്നിവ ഒരിക്കലും എടുക്കാൻ മറക്കരുത്. ഈ രേഖകളിൽ ഏതെങ്കിലും കൈയിൽ ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. ആവശ്യമെങ്കിൽ സത്യവാങ്മൂലവും കരുതണം.
അതുപോലെ മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, ലോഹമോ മറ്റേതെങ്കിലും ലോഹ വസ്തുക്കളോ അടങ്ങിയ ആഭരണങ്ങൾ, കട്ടിയുള്ള സോളുകളുള്ള ഷൂസും ചെരിപ്പുകളും, വലിയ ബട്ടണുള്ള വസ്ത്രങ്ങൾ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്.


