Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightCAT 2026; ആഗസ്റ്റ്...

CAT 2026; ആഗസ്റ്റ് മൂന്ന് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും, നവംബർ 29ന് പരീക്ഷ

text_fields
bookmark_border
Students
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളിലേക്കും (ഐ.ഐ.എം) പ്രമുഖ ബിസിനസ് സ്കൂളുകളിലേക്കുമുള്ള എം.ബി.എ പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2026ന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് മൂന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. സെപ്റ്റംബർ 15 വൈകീട്ട് അഞ്ച് വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

നവംബർ 29ന് രാജ്യത്തെ 170ഓളം പരീക്ഷാകേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) രീതിയിൽ മൂന്ന് സെഷനുകളിലായി പരീക്ഷ നടക്കും. ഐ.ഐ.എം ഇൻഡോറിനാണ് ഈ വർഷത്തെ കാറ്റ് പരീക്ഷ നടത്തിപ്പ് ചുമതല. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് (എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 45 ശതമാനം) അപേക്ഷിക്കാം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി പരീക്ഷ എഴുതാൻ അവസരം ലഭിക്കും. പ്രായപരിധിയില്ല.

പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നവംബർ നാല് മുതൽ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. 2027 ജനുവരി ആദ്യവാരം ഫലപ്രഖ്യാപനം നടത്തും. വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, ഡാറ്റ ഇന്റർപ്രിറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നീ മൂന്ന് വിഭാഗങ്ങളായിരിക്കും പരീക്ഷയിൽ ഉണ്ടാകുക.

ഐ.ഐ.എമ്മുകൾക്ക് പുറമെ നിരവധി പ്രമുഖ മാനേജ്മെന്റ് സ്ഥാപനങ്ങളും കാറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് എം.ബി.എ പ്രവേശനം നടത്തുന്നത്. എഫ്.എം.എസ് ഡൽഹി, എസ്.പി.ജെ.ഐ.എം.ആർ, എം.ഡി.ഐ ഗുഡ്ഗാവ്, ഐ.ഐ.എഫ്.ടി തുടങ്ങിയ രാജ്യത്തെ പ്രമുഖ ബിസ്നസ് സ്കൂളുകളിലേക്കും കാറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

അപേക്ഷാഫീസ് ജനറൽ വിഭാഗം: 2,700 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1,350 രൂപ. അപേക്ഷകർക്ക് ഔദ്യോഗിക പോർട്ടലായ iimcat.ac.in വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് യോഗ്യത, സംവരണ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ, ഫീസ്, ആവശ്യമായ രേഖകൾ എന്നിവ വിജ്ഞാപനത്തിൽ വിശദമായി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
TAGS:cat exam common admission test iim mba 
News Summary - CAT 2026 registration begins August 3
Next Story