Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 10:02 AM GMT Updated On
date_range 6 March 2026 10:02 AM GMTസിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്; 18ാം റാങ്ക് സ്വന്തമാക്കി മലയാളി
text_fieldsന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവീസ് കമീഷന്‍റെ സിവിൽ സർവീസ് 2025 പരീക്ഷയുടെ അന്തിമ ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്.
മൊത്തം 958 പേരാണ് പരീക്ഷയിൽ വിജയിച്ചത്. ഇതിൽ 317 പേർ ജനറൽ കാറ്റഗറിയിൽ നിന്നും 104 പേർ ഇ.ഡബ്ല്യു.എസിൽ നിന്നും 306 പേർ ഒ.ബി.സിയിൽ നിന്നും 158 പേർ എസ്.സിയിൽ നിന്നും 73 പേർ എസ്.ടിയിൽ നിന്നും ആണ്.
പതിനെട്ടാം റാങ്കിൽ മലയാളിയായ ശ്രുതി.ആർ ഇടം പിടിച്ചു. 57ാം റാങ്ക് നേടിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശി ശ്രീജ ജെ.എസ് ആണ്. മറ്റൊരു മലയാളിയായ അജയ് രാജ് 109ാം റാങ്ക് നേടി. ഇക്കുറി ആദ്യ പത്ത് റാങ്കിൽ മലയാളികൾ ആരും തന്നെ ഇടം നേടിയിട്ടില്ല.
Next Story


