സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഡിസംബറിൽ; അപേക്ഷ ഒക്ടോബർ 24 വരെ
text_fieldsകൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 18നാണ് പരീക്ഷ നടക്കുക. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ്(എൻ.ടി.എ) പരീക്ഷ നടത്തിപ്പ് ചുമതല. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: csirnet.nta.nic.in
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്. ഒക്ടോബർ 26 വരെ ഫീസടക്കാൻ അവസരമുണ്ട്. ഒക്ടോബർ 27 മുതൽ 29 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. 180 മിനിറ്റാണ് പരീക്ഷയുടെ ദൈർഘ്യം. രണ്ടുഘട്ടമായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം രാവിലെ 9.30 മുതൽ 12വരെയും രണ്ടാംഘട്ടം ഉച്ചക്കു ശേഷം മൂന്നുമണി മുതൽ ആറുമണി വരെയും നടക്കും.
യോഗ്യത: സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികള്‍ കുറഞ്ഞത് 55ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ബിരുദാനന്തര ബിരുദം പഠിച്ചുകൊണ്ടിരിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും നെറ്റിനായി അപേക്ഷിക്കാം. ജെ.ആർ.എഫിന് 30 വയസാന് ഉയര്‍ന്ന പ്രായപരിധി. എന്നാല്‍ പിഎച്ച്.ഡിക്കും അസിസ്റ്റന്റ് പ്രഫസര്‍ഷിപ്പിനും പ്രായപരിധിയില്ല. ഉയർന്ന പ്രായപരിധിയിൽ എസ്.സി/എസ്.ടി/മൂന്നാം ലിംഗക്കാർ/പിഡബ്ല്യു.ഡി/സ്ത്രീകൾ എന്നിവർക്ക് 5 വർഷം വരെയും ഒ.ബി.സി (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 3 വർഷം വരെയും ഇളവ് ലഭിക്കും. ലെക്ചർഷിപ്പ് (എൽ.എസ്)/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ഉയർന്ന പ്രായപരിധിയില്ല.
സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസര്‍ നിയമനം, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ. ശാസ്ത്രം, എൻജിനീയറിങ്, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനാണ് പരീക്ഷ. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ജിയോളജി തുടങ്ങിയ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഓൺലൈനായാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ പ്രക്രിയയിൽ ഉപയോഗിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. നിങ്ങളുടെ ഇമെയിൽ ഐഡിയിലും ഫോൺ നമ്പറിലും പങ്കിട്ടിരിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യകതകൾക്കനുസരിച്ച് സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക. ഫോം സമർപ്പിച്ച ശേഷം, ലഭ്യമായ ഓൺലൈൻ പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴി അപേക്ഷാ ഫീസ് അടക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് കാണുക.


