Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഗേറ്റ് 2027 പരീക്ഷ...

ഗേറ്റ് 2027 പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; പുതുതായി റോബോട്ടിക്സ് പേപ്പർ, പ്രധാന മാറ്റങ്ങൾ അറിയാം

text_fields
bookmark_border
GATE 2027 Exam
cancel
camera_alt

ഗേറ്റ് 2027 വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു

ന്യൂഡൽഹി: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ് (GATE) 2027ന്റെ പരീക്ഷ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഗേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പരീക്ഷാ തീയതികൾ, രജിസ്ട്രേഷൻ ഷെഡ്യൂൾ, പുതുക്കിയ സിലബസ്, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ gate2027.iitm.ac.in വെബ്സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

ഐ.ഐ.ടി മദ്രാസിനാണ് ഇത്തവണ പരീക്ഷയുടെ നടത്തിപ്പ്. ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 14 മുതൽ ആരംഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 21 ആണ്. ഗേറ്റ് വഴി എം.ഇ/എം.ടെക്. അല്ലെങ്കിൽ പിഎച്ച്.ഡി. കോഴ്സുകളിലേക്ക് പ്രവേശനം നേടാം.

ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കോൾസ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയത ചില പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. അതോടൊപ്പം കേന്ദ്ര സർക്കാറിന്റെ ഗ്രൂപ്പ് തസ്തികളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കും. എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് തലത്തിലെയും മറ്റു വിഷയങ്ങളിൽ അണ്ടർഗ്രാജ്വേറ്റ് / പോസ്റ്റ്–ഗ്രാജ്വേറ്റ് തലങ്ങളിലെയും പ്രകടനമാണ് ഗേറ്റിൽ വിലയിരുത്തുക.

പരീക്ഷാ തീയതികൾ

ആറ് ദിവസങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായാണ് (രാവിലെയും ഉച്ചക്കും) ഗേറ്റ് 2027 പരീക്ഷ നടത്തുക. 2027 ഫെബ്രുവരി ആറ്, ഏഴ്, 13, 14, 20, 21 തീയതികളിലാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) രീതിയിലാകും പരീക്ഷ നടത്തുക. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഈ തീയതികളിൽ പരീക്ഷ നടത്തും. അപേക്ഷകർ പരീക്ഷാ ഷെഡ്യൂൾ, പുതുക്കിയ സിലബസ്, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് നിർദേശങ്ങൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പുതിയ മാറ്റം

ഇത്തവണ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എന്ന പുതിയ പേപ്പർ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻജിനീയറിങ് വിദ്യാഭ്യാസത്തിലും വ്യവസായത്തിലും ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്നിവയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ തുടർന്നാണ് ഈ മാറ്റം. കൂടാതെ തിരഞ്ഞെടുത്ത വിഷയങ്ങൾക്കായി ഗേറ്റ് 2027 സിലബസ് പരിഷ്കരിക്കുകയും ചെയ്തു. XE, XH, XL, TF പേപ്പറുകൾക്കുള്ള സെക്ഷണൽ പേപ്പർ കോഡുകളും ഐ.ഐ.ടി മദ്രാസ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. തയാറെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർഥികൾ ഏറ്റവും പുതിയ സിലബസ് ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണമെന്നും അധികൃതർ അറിയിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് സിലബസിൽ സമഗ്രമായ മാറ്റം വരുത്തുന്നത്. എന്നാൽ പരീക്ഷയുടെ അടിസ്ഥാന മാതൃകയിൽ മാറ്റമില്ലെന്ന് ഐ.ഐ.ടി മദ്രാസ് വ്യക്തമാക്കി. കൂടാതെ സിറ്റി ഇന്റിമേഷൻ അലോട്ട്മെന്റ് സിസ്റ്റവും പുതുതായി അവതരിപ്പിച്ചു. അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്നതിന് മുമ്പ് വിദ്യാർഥികൾക്ക് തങ്ങൾക്ക് അനുവദിച്ച പരീക്ഷാ നഗരം അറിയാൻ സാധിക്കും.

Show Full Article
TAGS:GATE exam exams IIT madras robotics 
News Summary - GATE 2027 Exam dates announced
Next Story