ഗേറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം; ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാർഥികൾക്കും പരീക്ഷയെഴുതാം
text_fieldsവിവിധ വിഷയങ്ങളിലെ മാസ്റ്റർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷയായ ഗേറ്റ് 2026 ന് (ഗ്രാറ്റിറ്റ്യൂട് ആപ്റ്റിറ്റ്യൂട് ടെസ്റ്റ്) ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 28 ആണ് ഗേറ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി. എന്നാൽ ഫൈനോട് കൂടി അപേക്ഷിക്കാനായി സെപ്റ്റംബർ ഒമ്പതു മുതൽ ഒക്ടോബർ ഒമ്പത് വരെ അവസരമുണ്ട്. ഗേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് (gate2025.iitr.ac.in)വഴിയാണ് അപേക്ഷിക്കേണ്ടത്.
ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കോൾസ് ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടങ്ങിയത ചില പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ് സ്കോർ പരിഗണിക്കും. അതോടൊപ്പം കേന്ദ്ര സർക്കാറിന്റെ ഗ്രൂപ്പ് തസ്തികളിൽ നേരിട്ടുള്ള നിയമനത്തിനും ഗേറ്റ് സ്കോർ പരിഗണിക്കും.
എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് തലത്തിലെയും മറ്റു വിഷയങ്ങളിൽ അണ്ടർഗ്രാജ്വേറ്റ് / പോസ്റ്റ്–ഗ്രാജ്വേറ്റ് തലങ്ങളിലെയും പ്രകടനമാണ് ഗേറ്റിൽ വിലയിരുത്തുക.
ഗേറ്റ് യോഗ്യത നേടുന്നവർക്ക് ഉന്നത പഠനത്തിന് സാമ്പത്തിക സഹായവും ലഭികകും. യോഗ്യതയുള്ള എം.ഇ, എം.ടെക്, എം.ആർക്, എം.ഫാം വിദ്യാർഥികൾക്ക് 12,400 രൂപ പ്രതിമാസ സ്റ്റൈപ്പൻഡുണ്ട്. ബി.ടെക് / എം.എസ്.സി യോഗ്യതയും ഗേറ്റ് സ്കോറും ആയി നേരിട്ടു പി.എച്ച്ഡി പ്രവേശനം നേടുന്നവർക്ക് ആദ്യ രണ്ടു വർഷം 37,000 രൂപ, തൊട്ടടുത്ത മൂന്നു വർഷം 42,000 രൂപ എന്നീ ക്രമത്തിൽ പ്രതിമാസ ഫെലോഷിപ് ലഭിക്കും. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും 23 ഐ.ഐ.ടികളും ചേർന്നാണ് ഗേറ്റ് 2026 നടത്തുന്നത്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള ഈ പരീക്ഷയുടെ ചുമതല ഐ.ഐ.ടി ഗുവാഹത്തിക്കാണ്.