Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightപരീക്ഷാ...

പരീക്ഷാ ഹാളിലിരിക്കുമ്പോൾ തലച്ചോറ് ഡിലീറ്റ് ബട്ടൺ അമർത്തിയതായി തോന്നുന്നുണ്ടോ? പഠിച്ചതെല്ലാം ഓർത്തെടുക്കാനുള്ള അഞ്ചു മാർഗങ്ങളിതാ...

text_fields
bookmark_border
Student
cancel

വിദ്യാർഥികൾക്ക് ഏറ്റവും കൂടുതൽ സമ്മർദം നൽകുന്ന കാലമാണ് പരീക്ഷാകാലം. മണിക്കൂറുകളോളം ഇരുന്ന് വായിച്ചുപഠിച്ചതൊക്കെ ചിലപ്പോൾ ഓർമ വരില്ല. അങ്ങനെ പരീക്ഷാ സമയത്ത് നിങ്ങളുടെ തലച്ചോറ് ഡിലീറ്റ് ബട്ടൺ അമർത്തിയതായി തോന്നുന്നുണ്ടോ? വിഷമിക്കേണ്ട. അതിനു പരിഹാരമുണ്ട്. ഒരുപാട് പേർ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. പഠിക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

1. കുറിപ്പുകൾ ആവർത്തിച്ച് വായിക്കുക

പാഠഭാഗങ്ങളെ കുറിച്ച് കുറിപ്പുകൾ ഉണ്ടാക്കി പഠിക്കാറുണ്ട് മിക്ക വിദ്യാർഥികളും. പരീക്ഷ അടു​ക്കുമ്പോൾ ഈ കുറിപ്പുകൾ ആവർത്തിച്ച് വായിക്കുന്നത് ഗുണം ചെയ്യും. പഠിച്ച കാര്യങ്ങൾ ഓർമിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണിത്. പുസ്തകം അടച്ചുവെച്ച് ഈ കുറിപ്പുകളൊക്കെ മാറ്റി വെച്ച് പഠിക്കുന്ന വിഷയത്തെ കുറിച്ച് സ്വയം ചോദ്യങ്ങൾ ചോദിക്കുക. അത് സ്വന്തം നിലക്ക് വിശദീകരിക്കാൻ ശ്രമിക്കുക.

2. മറ്റൊരാളെ പഠിപ്പിക്കുക

പഠിച്ച കാര്യങ്ങൾ സുഹൃത്തുക്കൾക്കോ മറ്റോ വിശദീകരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ​? പഠിച്ച കാര്യങ്ങൾ മനസിലുറപ്പിക്കാനുള്ള മാർഗങ്ങളിലൊന്നാണ് മറ്റൊരാളെ പഠിപ്പിക്കുക എന്നത്. നിങ്ങളുടെ ചിന്തകളെ ക്രമീകരിക്കാനും ധാരണയിലെ വിടവുകൾ നികത്താനും കാര്യങ്ങൾ ശരിക്ക് മനസിലാക്കാനും ഇത് സഹായിക്കുന്നു. ഇനി പഠിപ്പിക്കാൻ ആരുമില്ലെങ്കിലും വിഷമം വേണ്ട. സ്വയം ഉറക്കെ സംസാരിക്കുക. വളർത്തു മൃഗങ്ങളോട് അത് വിശദീകരണം നൽകുക. അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ സ്വയം റെക്കോഡ് ചെയ്യുക. കുറച്ച് വിചിത്രമായ കാര്യങ്ങളായി തോന്നാം ഇത്. ഈ രീതി ഗ്രഹിച്ച കാര്യങ്ങൾ തലച്ചോറിൽ സജീവമായി നിൽക്കാൻ സഹായിക്കുന്നു.

3. ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുക

ഓർമപ്പെടുത്തലുകൾ ഒരു കുറുക്കുവഴിയാണ്. സങ്കീർണമായ വിവരങ്ങളെ തലച്ചോറിന് എളുപ്പത്തിൽ ഉൾ​ക്കൊള്ളാൻ കഴിയുന്ന ഒന്നാക്കി മാറ്റാൻ അത് സഹായിക്കുന്നു. ചുരുക്കെഴുത്തുകൾ, പ്രാസങ്ങൾ, കഥകൾ, വർണാഭ ദൃശ്യ ചി​ത്രങ്ങൾ എന്നിവയെല്ലാം ഓർമപ്പെടുത്തൽ എളുപ്പമാക്കുന്നു.

4. പഴയ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുക

അധ്യാപകർ പഴയ ചോദ്യപേപ്പറുകൾ നൽകുന്നതിന് ഒരു കാരണമുണ്ട്. അവ ഉപയോഗിച്ച് പരിശീലിക്കുന്നത് ഒരുപാട് ഗുണംചെയ്യും. സന്ദർഭത്തിനനുസരിച്ച് വിവരങ്ങൾ ഓർമിക്കാനും അഭിമുഖീകരിച്ചേക്കാവുന്ന ചോദ്യങ്ങളുമായി പൊരുത്തപ്പെടാനും സംശയമുള്ള മേഖലകൾ കണ്ടെത്താനും ഇത് സഹായിക്കുന്നു. പഴയ ചോദ്യപേപ്പറുകൾ പരിശീലിക്കുമ്പോൾ തെറ്റുകൾ സംഭവിക്കുമ്പോൾ എന്തുകൊണ്ടാണെന്ന് അവലോകനം ചെയ്യുക. എവിടെയാണ് പാളിച്ച പറ്റിയതെന്ന് പരിശോധിക്കുക. ആ വിഷയത്തിൽ കുറിപ്പ് തയാറാക്കുക.

5. ഇടവേളകൾ കൊടുക്കുക, കാരണം ത​ലച്ചോറിന് വിശ്രമം ആവശ്യമാണ്

ഉറക്കത്തിനേക്കാൾ വലിയ വിശ്രമമില്ല. ഉറങ്ങുമ്പോൾ തലച്ചോറ് അക്ഷരാർഥത്തിൽ ഓർമകളെ ഏകീകരിക്കുന്നു. രാത്രി മുഴുവൻ ഉറങ്ങുമ്പോൾ ചിലപ്പോൾ പഠിച്ചതിൽ ചിലത് തലച്ചോറ് മായ്ച്ചു കളഞ്ഞേക്കാം. അത് വീണ്ടും ഒരാവർത്തി കൂടി വായിച്ചാൽ മതി.

പരീക്ഷാ സീസണിൽ 7–8 മണിക്കൂർ ഉറങ്ങണമെന്നാണ് പറയാറുള്ളത്. പഠിക്കുന്നതിനിടയിൽ ഇടവേളകും പ്രധാനമാണ്.

ഇടവേളകളും പ്രധാനമാണ്. അതായത് 25–30 മിനിറ്റ് പഠിച്ചു കഴിയുമ്പോൾ 5 മിനിറ്റ് ഇടവേള എടുക്കുക. അത് ശ്രദ്ധ കൂട്ടാൻ സഹായിക്കും. ക്ഷീണമുണ്ടാകുന്നത് തടയും. ഈ അഞ്ചുമിനിറ്റ് വീട്ടിനുള്ളിൽ ചുറ്റിനടക്കുകയോ ലഘുഭക്ഷണം കഴിക്കുകയോ ചെയ്യാം. പഠനത്തിലേക്ക് തിരികെ പോകുമ്പോൾ ഇത്തരം ചെറിയ ഇടവേളകൾ നിങ്ങളുടെ തലച്ചോറിനെ കൂടുതൽ സ്വീകാര്യമാക്കുന്നു. ഇങ്ങനെയുള്ള സൂത്രങ്ങൾ ഉപയോഗിച്ച് നമുക്ക് പഠനകാലം ആനന്ദമാക്കാം.

Show Full Article
TAGS:exams career education Education News Latest News 
News Summary - How to remember everything for exams
Next Story