Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightകേരള സർവകലാശാല നാളത്തെ...

കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
cancel

തിരുവനന്തപുരം: കേരള സർവകലാശാല നാളെ (23.07.2025 ബുധൻ) നടത്താനിരുന്ന പരീക്ഷകൾ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കൽ & വൈവ വോസി അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. മറ്റുദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പി.എസ്.സി പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: പി.എസ്.സി നാളെ (ജൂലൈ 23 ബുധനാഴ്ച) നടത്തുവാൻ നിശ്ചയിച്ച പരീക്ഷകൾ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് മാറ്റിവെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എന്നാൽ, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

സംസ്ഥാനത്ത് ഇന്ന് അവധി

വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പൊതുഅവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ഇന്നുമുതൽ സംസ്ഥാനമൊട്ടാകെ മൂന്നുദിവസം ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസം സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വാഴ്ച കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്നും കാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു.

പരീക്ഷ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പൊ​തുഅ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ കേ​ര​ള, കാ​ലി​ക്ക​റ്റ്, എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക​ളും പി.​എ​സ്.​സി​യും ചൊ​വ്വാ​ഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച എ​ല്ലാ പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​വും മാ​റ്റി. ചൊ​വ്വാ​ഴ്ച റേ​ഷ​ൻ​ക​ട​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.

ആലപ്പുഴയിൽ നാളെയും അവധി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെത്തുടർന്ന് ആലപ്പുഴയിൽ നാളെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Show Full Article
TAGS:kerala university exams exam postponed Kerala News 
News Summary - Kerala University postpones tomorrow's exams
Next Story