Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightജെ.ഇ.ഇ മെയിൻ പരീക്ഷാ...

ജെ.ഇ.ഇ മെയിൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
N.T.A declared the J.E.E Main Results
cancel

ജെ.ഇ.ഇ മെയിൻ ഫലം പുറത്തുവിട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). പേപ്പർ ഒന്നിൽ ആകെ 12 വിദ്യാർത്ഥികൾ 100 പെർസന്‍റൈൽ നേടി. സെഷൻ ഒന്നിലെ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻ.‌ടി‌.എ ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in ൽ ഫലം പരിശോധിക്കാം. അന്തിമ ഉത്തരസൂചിക നേരത്തെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഫലം എങ്ങനെ പരിശോധിക്കാം

  1. ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
    jeemain.nta.nic.in
    സന്ദർശിക്കുക.
  2. ഹോം പേജിൽ ലഭ്യമായ “ജെ.ഇ.ഇ മെയിൻസ് ഫലം 2026 ഫോർ സെഷൻ 1” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  3. ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ വിശദാംശങ്ങൾ നൽകേണ്ട പുതിയ പേജ് തുറക്കും.
  4. അപേക്ഷാ നമ്പർ, പാസ്‌വേഡ് അല്ലെങ്കിൽ ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക.
  5. സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. പരീക്ഷാ ഫലം ലഭിക്കും.

പിന്നീടുള്ള ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് ഒന്നിലധികം പ്രിന്റൗട്ടുകൾ സൂക്ഷിക്കുക.

ജനുവരി 21, 22, 23, 24, 28, 29 തീയതികളിലായാണ് സെഷൻ 1-ലേക്കുള്ള പരീക്ഷ നടന്നത്. ജെ.ഇ.ഇ മെയിൻസ് താൽക്കാലിക ഉത്തരസൂചിക ഫെബ്രുവരി 4ന് പുറത്തുവിട്ടിരുന്നു.

Show Full Article
TAGS:JEE main result JEE NTA Latest News 
News Summary - N.T.A declared the J.E.E Main Results
Next Story