Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.യു.ഇ.ടി യു.ജി 2026...

സി.യു.ഇ.ടി യു.ജി 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം

text_fields
bookmark_border
സി.യു.ഇ.ടി യു.ജി 2026 പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം
cancel

ന്യൂഡൽഹി: ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) സി.യു.ഇ.ടി യു.ജി 2026 പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in ലെ ‘CUET UG Result 2026’ എന്ന ലിങ്കിൽ ഫലം ലഭ്യമാകും. സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാനും ഈ ലിങ്കിലൂടെ സാധിക്കും. വിദ്യാർഥികൾക്ക് അപേക്ഷ നമ്പറും പാസ്‌വേഡും നൽകി ലോഗി​ൻ ചെയ്യാനാകും.

ഈ വർഷം 15 ലക്ഷത്തിലധികം വിദ്യാർഥികൾ സി.യു.ഇ.ടി യു.ജിക്ക് രജിസ്റ്റർ ചെയ്തിരുന്നു. 11,64,098 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. മേയ് 11 മുതൽ 31 വരെയും ജൂൺ ആറ്, ഏഴ് തീയതികളിലുമായി 321 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിതമായിരുന്നു പരീക്ഷ. പരീക്ഷയുടെ ഉത്തരസൂചിക എൻ.ടി.എ വെബ്സൈറ്റിൽ ജൂൺ 22ന് പ്രസിദ്ധീകരിച്ചിരുന്നു.

കേന്ദ്ര സർവകലാശാലകളിലെയും ഏതാനും സംസ്ഥാന, കൽപിത, സ്വകാര്യ സർവകലാശാലകളിലെയും അണ്ടർ ഗ്രാ​ജുവേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി യു.ജി. ഒരു പരീക്ഷ എഴുതിയാൽ പല ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. പ്രവേശനത്തിനുള്ള കട്ട്-ഓഫ്, മെറിറ്റ് ലിസ്റ്റ്, കൗൺസിലിങ് തുടങ്ങിയ നടപടികൾ ബന്ധപ്പെട്ട സർവകലാശാലകൾ സ്വതന്ത്രമായാണ് പ്രസിദ്ധീകരിക്കുക. സി.യു.ഇ.ടി സ്കോർ പല സ്ഥാപനങ്ങളും അവയുടെ വ്യവസ്ഥകൾ അനുസരിച്ചാണ് പ്രവേശനത്തിനായി ഉപയോഗിക്കുക. ഓരോ സർവകലാശാലയിലെയും വിശദമായ വ്യവസ്ഥകൾക്ക് അതത് സർവകലാശാലകളുടെ വെബ്സൈറ്റ് പരിശോധിക്കാം.

സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാൻ

1. CUET ഔദ്യോഗിക വെബ്സൈറ്റ് https://cuet.nta.nic.in സന്ദർശിക്കുക

2. CUET UG 2026 Result/Scorecard ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. അപേക്ഷ നമ്പറും പാസ്‌വേഡും നൽകുക.

4. സ്കോർകാർഡ് പരിശോധിച്ച് പി.ഡി.എഫ് ഡൗൺലോഡ് ചെയ്യുക.

Show Full Article
TAGS:national testing agency CUET UG exam result Career 
News Summary - NTA releases CUET UG 2026 results
Next Story