സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 2025; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം
text_fieldsrepresentational image
ന്യൂഡൽഹി: ശാസ്ത്ര വിഷയങ്ങളിലേക്കുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രഫസർ, പി.എച്ഡി പ്രവേശനം എന്നീ കാര്യങ്ങള്‍ക്കുള്ള അടിസ്ഥാന യോഗ്യതയായ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 2025 പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.
ഡിസംബർ 18നാണ് പരീക്ഷ. രജിസ്റ്റർ ചെയ്തവർക്ക് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.nic.inൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയുമാണ് അഡ്മിറ്റ് കാർഡ് ലഭിക്കാൻ വേണ്ടത്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. അഡ്മിറ്റ് കാർഡില്ലാതെ പരീക്ഷാഹാളിൽ പ്രവേശിക്കാൻ കഴിയില്ല. പരീക്ഷ എഴുതുന്നവർ അഡ്മിറ്റ് കാർഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, ഏറ്റവും പുതിയ ഫോട്ടോ എന്നിവയും കൈയിൽ കരുതണം.
അഡ്മിറ്റ് കാർഡിൽ പരീക്ഷ എഴുതുന്ന ആളുടെ പേര്, ആപ്ലിക്കേഷൻ നമ്പർ, പരീക്ഷാകേന്ദ്രം, സമയം, ഷിഫ്റ്റ്, ഫോട്ടോ, ഒപ്പ്, പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ എന്നിവയുണ്ടായിരിക്കും. ഡിസംബർ 18ന് രണ്ട് ഘട്ടമായിട്ടാണ് പരീക്ഷ നടക്കുക.


