യു.ജി.സി നെറ്റ് ഡിസംബർ 2025: സിറ്റി സ്ലിപ്പ് പ്രസിദ്ധീകരിച്ചു
text_fieldsയു.ജി.സി നെറ്റ് ഡിസംബർ 2025 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.nic.in ൽ ഈ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 31 മുതൽ 2026 ജനുവരി ഏഴുവരെയാണ് യു.ജി.സി 2025 നെറ്റ് പരീക്ഷ.
ഉദ്യോഗാർഥികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് സിറ്റി സ്ലിപ്പ്. യു.ജി.സി നെറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് എല്ലാ ഉദ്യോഗാർഥികൾക്കും നാഷനൽ ടെസ്റ്റിങ് ഏജൻസി നൽകുന്ന പ്രധാന രേഖയാണ് സിറ്റി സ്ലിപ്പ്. പരീക്ഷാ കേന്ദ്രത്തിനായി അനുവദിച്ചിരിക്കുന്ന നഗരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഈ സ്ലിപ്പിൽ അടങ്ങിയിരിക്കുന്നു.
പരീക്ഷാ കേന്ദ്രം എവിടെയാണെന്ന് അറിയാൻ ഉദ്യോഗാർത്ഥികൾ ഈ സ്ലിപ്പ് ഡൗൺലോഡ് ചെയ്യണം.എവിടെയാണ് പരീക്ഷ എന്നറിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് യാത്രാ ക്രമീകരണങ്ങൾ നടത്താൻ സാധിക്കും. അപേക്ഷകർക്ക് അവരുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സിറ്റി സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
യു.ജി.സി നെറ്റ് അഡ്മിറ്റ് കാർഡിൽ നിന്ന് വ്യത്യസ്തമാണ് സിറ്റി സ്ലിപ്പ്. പരീക്ഷാതീയതിക്ക് മൂന്നോ നാലോ ദിവസങ്ങൾക്കു മുമ്പാണ് ഹാൾടിക്കറ്റ് ലഭിക്കുക.


