Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightമാനവിക, ഭാഷ,...

മാനവിക, ഭാഷ, ശാസ്ത്രവിഷയങ്ങളിൽ യു.ജി.സി-നെറ്റ്

text_fields
bookmark_border
മാനവിക, ഭാഷ, ശാസ്ത്രവിഷയങ്ങളിൽ യു.ജി.സി-നെറ്റ്
cancel

ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ് (ഭാഷകൾ ഉൾപ്പെടെ), കമ്പ്യൂട്ടർ സയൻസസ് ആൻഡ് ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, കോമേഴ്സ്, എൻവയൺമെന്റൽ സയൻസ്, ഫോറൻസിക് സയൻസ്, മാനേജ്മെന്റ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, മ്യൂസിക്, ഫിസിക്കൽ എജുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, വിമൻ സ്റ്റഡീസ്, സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത്, വിഷ്വൽ ആർട്സ്, സോഷ്യോളജി, സോഷ്യൽ വർക്ക്, യോഗ, ഡിസാസ്റ്റർ മാനേജ്മെന്റ്, ആയുർവേദ ബയോളജി മുതലായ 85 വിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) സമ്മാനിക്കുന്നതിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹത നിർണയിക്കുന്നതിനായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത യു.ജി.സി-നെറ്റ് ഡിസംബർ 2025ന് ഇപ്പോൾ അപേക്ഷിക്കാം.

വിജ്ഞാപനവും വിവരണപത്രികയും https://ugcnet.nta.ac.inൽ ലഭിക്കും. യു.ജി.സിയുടെ ആഭിമുഖ്യത്തിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്.

മൂന്നു വിഭാഗങ്ങളിലായാണ് അർഹത നിർണയിക്കുന്നത്

  1. ജെ.ആർ.എഫ് സമ്മാനിക്കുന്നതിനും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും
  2. അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും
  3. പിഎച്ച്.ഡി പ്രവേശനത്തിനു മാത്രം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി നോൺ ക്രിമിലെയർ/എസ്.സി/എസ്.ടി/ഭിന്നശേഷി/മൂന്നാം ലിംഗംവിഭാഗത്തിൽ പെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. മാസ്റ്റേഴ്സ് ബിരുദ വിദ്യാർഥികൾക്കും ഫൈനൽ യോഗ്യത, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

നാലു വർഷ (എട്ട് സെമസ്റ്റർ) ബിരുദം മൊത്തം 75 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും (എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഭിന്നശേഷി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്.) നാലു വർഷ ബാച്ചിലേഴ്സ് ബിരുദ വിദ്യാർഥികൾക്കും പിഎച്ച്.ഡി യോഗ്യതാ നിർണയപരീക്ഷയിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ വിവരണപത്രികയിലുണ്ട്.

പ്രായപരിധി: ജെ.ആർ.എഫിന് 30 വയസ്സ്. അസിസ്റ്റന്റ് പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവക്ക് പ്രായപരിധിയില്ല.

രജിസ്ട്രേഷൻ ഫീസ്: ജനറൽ- 1150 രൂപ, ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് -600 രൂപ, എസ്.സി/എസ്.ടി/ഭിന്നശേഷി/തേർഡ് ജെൻഡർ- 325 രൂപ. ഓൺലൈനിൽ നവംബർ ഏഴ്, രാത്രി 11.50 വരെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിന് നവംബർ 10-12 വരെ സൗകര്യവും ലഭിക്കും.

പരീക്ഷ ഇങ്ങനെ

‘യു.ജി.സി -നെറ്റ്’ പരീക്ഷാതീയതി പിന്നീട് അറിയിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് സെക്ഷനുകളാണുള്ളത്. പാർട്ട് ഒന്നിൽ അധ്യാപന, ഗവേഷണാഭിരുചി വിലയിരുത്തുന്ന 50 ചോദ്യങ്ങളുണ്ടാവും. റീസണിങ് എബിലിറ്റി, റീഡിങ് കോംപ്രിഹെൻഷൻ, ഡൈവർജന്റ് തിങ്കിങ്, പൊതുവിജ്ഞാനം എന്നിവ കൂടി പരിശോധിക്കുന്ന ചോദ്യങ്ങളും ഉണ്ടാവും. 100 മാർക്കിനാണിത്.

പാർട്ട് രണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള 100 ചോദ്യങ്ങൾ 200 മാർക്കിനുണ്ടാവും. ചോദ്യങ്ങളെല്ലാം നിർബന്ധവും ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുമായിരുക്കും. മൂന്നു മണിക്കൂർ സമയം അനുവദിക്കും. ശരിയുത്തരത്തിന് രണ്ട് മാർക്ക്. നെഗറ്റിവ് മാർക്കില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

Show Full Article
TAGS:UGC-NET JRF Phd exam registration Education News 
News Summary - UGC-NET in humanities, languages, and science subjects
Next Story