എൻ.ഡി.എ2 പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും
text_fieldsന്യൂഡൽഹി: യൂനിയൻ പബ്ലിക് സർവീസ് കമീഷൻ 2025 സെപ്റ്റംബർ 14ന് നടത്തിയ നേവൽ അക്കാദമി(എൻ.ഡി.എ 2) പരീക്ഷയുടെ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതിയവർ മാർക്ക് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫലം പ്രസിദ്ധീകരിച്ചാലുടൻ upsc.gov.in എന്ന വെബ്സൈറ്റിൽ നിന്ന് സ്കോർ ബോർഡ് ഡൗൺലോഡ് ചെയ്യാം. എൻ.ഡി.എ പരീക്ഷ നടന്ന് ആഴ്ചകൾക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്നതാണ് സാധാരണയുള്ള രീതി.
കര, നാവിക, വ്യോമ സേനയിൽ ജോലി ചെയ്യുന്നതിനായുള്ള മത്സര പരീക്ഷയാണ് എൻ.ഡി.എ പരീക്ഷ. പരീക്ഷയിൽ വിജയിക്കുന്നവരെ സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിന് വിളിക്കും.
ഫലമറിയാനായി ആദ്യം upsc.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യുക. അതിനു ശേഷം എക്സാമിനേഷൻ എന്ന സെക്ഷനിലേക്ക് പോവുക. അതുകഴിഞ്ഞ് റിസൽറ്റിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫലം പി.ഡി.എഫ് ഫോർമാറ്റിൽ ലഭിക്കും. രജിസ്റ്റർ നമ്പർ എളുപ്പത്തിൽ കണ്ടെത്താനായി അപേക്ഷകർ Ctrl+F ഉപയോഗിക്കണം.
എഴുത്തുപരീക്ഷ വിജയിക്കുന്നവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യരായവരുടെ റോൾ നമ്പറുകൾ യു.പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇന്റർവ്യൂവിന് ലഭിക്കുന്ന മാർക്കും കൂടി ഉൾപ്പെടുത്തിയാണ് ഫൈനൽ പരീക്ഷ ഫലം പുറത്തുവിടുക.
സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്കുകൾ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയാണ് അഭിമുഖത്തിനുണ്ടാവുക. തെരഞ്ഞെടുപ്പിന് സുപ്രധാനമാണിത്. എല്ലാവർഷവും രണ്ടു തവണയാണ് എൻ.ഡി.എ പരീക്ഷ നടക്കുക.


