ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഓവർസീസ് സ്കോളർഷിപ്
text_fieldsസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിയ പദ്ധതിയാണിത്. മെഡിസിൻ ആൻഡ് അലൈഡ് ഹെൽത്ത് /എൻജിനീയറിങ്/പ്യുവർ സയൻസസ്/അഗ്രികൾചറൽ സയൻസസ്/മാനേജ്‌മെന്റ്/സോഷ്യൽ സയൻസസ്/നിയമം എന്നീ വിഷയങ്ങളിൽ പി.ജി/പിഎച്ച്.ഡി പഠനങ്ങൾക്കാണ് സ്കോളർഷിപ് ലഭിക്കുക.
സ്കോളർഷിപ്: ഒരു വിദ്യാർഥിക്ക് കോഴ്സ് പൂർത്തിയാക്കാൻ ആവശ്യമായ തുകയുടെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 10 ലക്ഷമാണ് സ്കോളർഷിപ് തുക. സ്കോളർഷിപ് അനുവദിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ സ്ഥാപനത്തിൽ പ്രവേശനം നേടി പഠനം ആരംഭിച്ചിരിക്കണം. കോഴ്സ് പാതിവഴിയിൽ ഉപേക്ഷിക്കുകയോ വിദേശ സ്ഥാപനത്തിൻ്റെ നിയമങ്ങൾ ലംഘിക്കുകയോ സ്കോളർഷിപ് കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയോ ചെയ്താൽ ലഭിച്ച സ്കോളർഷിപ് പലിശ സഹിതം പൂർണമായും തിരികെ അടക്കേണ്ടി വരും.
യോഗ്യത:
. കേരളത്തിൽ സ്ഥിരതാമസക്കാരനാവണം.
. മുസ്ലിം, ക്രിസ്ത്യൻ/സിക്ക് /ബുദ്ധ /ജൈന /പാ ഴ്സി വിഭാഗത്തിലുൾപ്പെട്ട ആളായിരിക്കണം.
. കുടുംബ വാർഷിക വരുമാനം എട്ടുലക്ഷം രൂപ യിൽ കവിയരുത്.
. പ്രായം പരമാവധി 40 വയസ്സ്.
. ഒരു കുടുംബത്തിലെ ഒരു കുട്ടിക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.
. യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർ ക്കിൽ കുറയാതെ അല്ലെങ്കിൽ സമാന ഗ്രേഡോ നേടിയിരിക്കണം.
ടൈംസ് ഹയർ എജുക്കേഷൻ (ടി.എച്ച്.ഇ) റാങ്കിങ്ങിൽ ആദ്യ 600 യൂനിവേഴ്‌സിറ്റികളിൽ പെട്ട സ്ഥാപനത്തിലായിരിക്കണം പഠനം.
അപേക്ഷ: നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളുടെ പകർപ്പുക ളും ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാ സ് ഭവൻ, തിരുവനന്തപുരം-69 5033 എന്ന വിലാസത്തിൽ ഡിസംബർ ഏഴിന് മുമ്പായി എത്തുന്ന വിധം അയക്കണം.
വിശദ വിവരങ്ങൾ: www.mwdscholarship.kerala.gov.in
വെബ്സൈറ്റ്: www.minority welfare.kerala.gov.in.
ഇമെയിൽ: director.mwd@gmail.com
ഫോൺ: 0471 2300523.



