Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_right90 ശതമാനം ഇന്ത്യൻ...

90 ശതമാനം ഇന്ത്യൻ വിദ്യാർഥികളും മറ്റുള്ളവരുടെ ഉപദേശം കേട്ട് സ്വന്തം കരിയർ തെരഞ്ഞെടുക്കുന്നു; കാരണം?

text_fields
bookmark_border
Students
cancel
camera_alt

പ്രതീകാത്മക ചിത്രം

രിയർ കൗൺസലിങ് എന്നത് ഇന്ത്യയിൽ വലിയ ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. പത്തിലൊരു വിദ്യാർഥിക്ക് മാത്രമേ സ്വന്തം കരിയറിനെ കുറിച്ചുള്ള വിദഗ്ധ ഉപദേശം ലഭിക്കുന്നുള്ളൂ എന്നാണ് യു.എൻ പഠന റിപ്പോർട്ട്. ബാക്കി 90 ശതമാനവും സ്വന്തം കരിയർ തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരുടെ ഉപദേശം കേട്ടാണ്. ട്രെൻഡിന് അനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കാനാണ് പലരും ഉപദേശം നൽകാറുള്ളത്. അവരാരും വിദ്യാർഥികളുടെ യഥാർഥ അഭിരുചികളെ കുറിച്ച് ആലോചിക്കാറുപോലുമില്ല. അതെ കുറിച്ചാണ് വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.

സ്കൂൾ കാലത്ത് ഭാവിയിൽ നമ്മൾ ആരാകണം എന്നതിനെ കുറിച്ച് ഭൂരിഭാഗം കുട്ടികൾക്കും ഒരു സ്വപ്നമുണ്ടാകും. പിൽക്കാലത്ത് ആ സ്വപ്നത്തിന് പിറകെ ഓടിയിട്ടുള്ളവർ വിരളമായിരിക്കും. പലർക്കും അതിന് അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ കിട്ടാത്തതാകാം കാരണം.

സ്വന്തമായി ഐഡിയ ഉള്ളവർ പോലും ചിലപ്പോൾ റിസ്ക് എടുക്കാൻ തുനിയാറില്ല.

നീറ്റിൽ ഉയർന്ന സ്കോർ നേടിയിട്ടും മെഡിസിൻ പഠിക്കാൻ ഇഷ്ടമില്ലാത്ത ഒരു വിദ്യാർഥി ജീവ​നൊടുക്കിയ വാർത്ത അടുത്തിടെയും നമ്മൾ വായിച്ചു. ഒരു​പക്ഷേ വീട്ടുകാരുടെ സമ്മർദം മൂലമാകാം ആ കുട്ടി നീറ്റ് പരീക്ഷ എഴുതിയത്. മികച്ച സ്കോർ കിട്ടിയതോടെ അവന് ആ കോഴ്സ് തെരഞ്ഞെടുക്കുകയല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ലായിരിക്കാം. വീട്ടുകാരുടെ സമ്മർദവും ഒരു ഭാഗത്ത്. മറുഭാഗത്ത് താൻ പഠിക്കാൻ ഇഷ്ടപ്പെടുന്ന കോഴ്സുകളും. അതിനിടയിൽ പെട്ട് ജീവനൊടുക്കിയതാകാം ആ കുട്ടി.

ഇന്ത്യയിലെ ടീനേജ് വിദ്യാർഥികൾ നന്നായി പഠിക്കുമെങ്കിലും പഠനം കഴിഞ്ഞാൽ ഏത് കരിയർ തെരഞ്ഞെടുക്കണം എന്നതിൽ ആശയക്കുഴപ്പമുള്ളവരാണ്. പ്ലസ്ടുവിന് ശേഷമാണ് കരിയർ കേന്ദ്രീകരിച്ചുള്ള കോഴ്സ് തെരഞ്ഞെടുക്കാൻ തുടങ്ങുന്നത്. പരമ്പരാഗതമായി എല്ലാവരും ചെയ്യുന്നത് പോലെ പ്ലസ്ടുവിന് ശേഷം മെഡിസിൻ അല്ലെങ്കിൽ എൻജിനീയറിങ് എന്ന വഴിയിലൂടെ ആണ് 60 ശതമാനം വിദ്യാർഥികളും സഞ്ചരിക്കുന്നത്.

ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ 14 ജില്ലകളിലായി 9 മുതൽ 12 വരെ ക്ലാസുകളിലെ 21,239 വിദ്യാർഥികളിൽ നടത്തിയ സർവേയിൽ കരിയർ തെരഞ്ഞെടുക്കാനുള്ള വിദ്യാർഥികളുടെ ആശയക്കുഴപ്പം നന്നായി പ്രകടമായിരുന്നു.

പലരും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ അവർ ആഗ്രഹിച്ചതുപോലുമല്ല എന്ന യാഥാർഥ്യവും മുന്നിലുണ്ട്. തൊഴിൽരഹിതരാകുമെന്ന് ഭയന്നോ ഉപജീവനമാർഗം കണ്ടെത്താനുള്ള വഴി എന്ന നിലയിലോ ആകാം അവർ ആ തൊഴിലുകളിലേക്ക് ആകർഷിക്കപ്പെട്ടത്. ലോകത്തിൽ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഒരു രാജ്യമാണ് ഇന്ത്യ. അവരാകട്ടെ വിദ്യാസമ്പന്നരുമാണ്.

അവരിൽ പലരും കരിയർ ഉപദേശം തേടുന്നത് ബന്ധുക്കളോടാണ്. അല്ലെങ്കിൽ സമപ്രായക്കാരോടാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജോലിയിൽ പെട്ടെന്ന് തന്നെ മടുപ്പ് തുടങ്ങും. താൻ കുടുങ്ങിപ്പോയി എന്ന തോന്നലായിരിക്കും അവർക്കുണ്ടാവുക. പല ജോലികളും അവരുടെ വ്യക്തിത്വത്തിന് അനുയോജ്യമായതായിരിക്കില്ല.

മിക്ക സർക്കാർ സ്കൂളുകളിലും കരിയർ കൗൺസലിങ് നിലവിലില്ല. സ്വകാര്യ സ്കൂളായാലും സർക്കാർ സ്കൂളായാലും എല്ലാവരുടെയും റോളുകൾ സമാനമാണ്. എന്നാൽ, സർക്കാർ സ്കൂളുകളെ അപേക്ഷിച്ച് സ്വകാര്യ സ്കൂളുകളിലാണ് അനിശ്ചിതത്വം കൂടുതൽ. എന്നാൽ സ്കൂൾ പഠനം കഴിഞ്ഞ് ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്നതിൽ ഒരു ഉറപ്പുമില്ലെന്ന് 41 ശതമാനം വിദ്യാർഥികളും സമ്മതിച്ചു. സർക്കാർ സ്കൂളിൽ 35 ശതമാനത്തിനായിരുന്നു ഭാവിയെ കുറിച്ചുള്ള അങ്കലാപ്പുണ്ടായിരുന്നത്.

2025 ലെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും 1980 ലേത് പോലെയാണെന്ന് കരുതി മാതാപിതാക്കൾ ഇപ്പോഴും എൻജിനീയറിങ്, മെഡിസിൻ, സിവിൽ സർവീസ് എന്നീ മേഖലകളിൽ ഫോക്കസ് ചെയ്യാൻ മക്കളെ നിർബന്ധിക്കുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജ്ജം, ഡിസൈൻ ചിന്ത, കാലാവസ്ഥാ സാങ്കേതികവിദ്യ എന്നിവയിലെ പുതിയ തൊഴിലുകൾ അവരുടെ മനസിലേക്ക് ചിലപ്പോൾ കടന്നുവന്നിട്ടു കൂടിയുണ്ടാകില്ല.

സ്വകാര്യ സ്കൂൾ വിദ്യാർത്ഥികൾക്ക് ശക്തമായ പിന്തുണാ സംവിധാനങ്ങൾ ഉണ്ടാകുമെന്ന് ഒരാൾക്ക് പ്രതീക്ഷിക്കാമെങ്കിലും, സ്കൂൾ കഴിഞ്ഞ് ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്ന് 41ശതമാനം പേർ സമ്മതിച്ചു. ഐക്യരാഷ്ട്രസഭ നടത്തിയ അതേ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം 35ശതമാനം ആയിരുന്നു.

ആസ്ട്രേലിയ, കാനഡ, യു.കെ എന്നിവിടങ്ങളിൽ, സർവകലാശാലകളിൽ ചേരുന്നതിന് മുമ്പ് വിദ്യാർഥികൾ അഭിരുചി പരീക്ഷകൾ, കരിയർ മേളകൾ, ഔപചാരികമായ ഗ്രൂമിങ് എന്നിവയിലൂടെ കടന്നുപോകാൻ നിർബന്ധിതരാകുന്നു. മറിച്ച് ദിശാബോധം നൽകുകയാണ് പ്രധാനം. ഇന്ത്യയിൽ അങ്ങനെ ഒന്നില്ല. തീരുമാനങ്ങൾ അയൽക്കാർക്കോ അമ്മാവൻമാർക്കോ വിടുന്നു. ജോലിയിൽ നിന്ന് പിരിമുറുക്കം അനുഭവിക്കുന്ന വലിയ ശതമാനം പ്രഫഷനലുകളും അവർ തിരഞ്ഞെടുത്ത കരിയറിൽ സന്തുഷ്ടരല്ല. 2020ലെ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) തൊഴിലധിഷ്ഠിതവും ബഹുമുഖവുമായ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് മാറ്റത്തിനുള്ള അവസരം നൽകുന്നു.

എന്നാൽ നയം ഇപ്പോഴും കടലാസിലാണ്. ഗ്രാമപ്രദേശങ്ങളിലെ സ്മാർട്ട്‌ഫോണുള്ള ഒരു വിദ്യാർഥിക്ക്, മുംബൈയിലോ ഡൽഹിയിലോ ഉള്ള നഗരങ്ങളിലെ വിദ്യാർഥിക്ക് ലഭിക്കുന്നതുപോലെ, കരിയർ തിരഞ്ഞെടുപ്പുകളിൽ തുല്യമായ അവസരം ഉണ്ടായിരിക്കണം.10 ശതമാനം വിദ്യാർഥികൾക്ക് മാ​ത്രമേ ഭാവിയിൽ തങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഐഡിയയുള്ളൂ. തീർച്ചയായും ഇത് പരിഹരിക്കപ്പെടേണ്ട വിഷയമാണ്. സി.ബി.എസ്.ഇയും സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളും അതിനായി ഒരുമിച്ച് പ്രവർത്തിക്കണം. സ്കൂളുകളിൽ ഗണിതശാസ്ത്രമോ ശാസ്ത്രമോ പഠിപ്പിക്കുന്നത് പോലെ തന്നെ അനിവാര്യമായ ഒന്നാണ് കരിയർ കൗൺസലിങ്ങും.

Show Full Article
TAGS:Career News Education News Career Guidance Latest News 
News Summary - 90% of Indian students choose careers blindly why​?
Next Story