ഫോൺ ഉപയോഗം നിയന്ത്രിച്ചു, ബിസിനസ് ട്രിപ്പിലെ ആനുകൂല്യങ്ങൾ ഒഴിവാക്കി; ആമസോണിൽ വലിയ മാറ്റങ്ങളുമായി പുതിയ സി.ഇ.ഒ
text_fieldsകമ്പനിയെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി കടുത്ത പരിഷ്‍കാരങ്ങൾ നടപ്പാക്കിയിരിക്കുകയാണ് ആമസോൺ സി.ഇ.ജ ആൻഡി ജാസി. നാലുവർഷം മുമ്പാണ് ജാസി ജെഫ് ബെസോസിൽ നിന്ന് ആമസോണിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.
ആമസോണിനെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജാസി വ്യക്തമാക്കി.
സ്ഥാനമേറ്റ് നാലുവർഷം പിന്നിടുമ്പോഴേക്കും കടുത്ത നിയന്ത്രണങ്ങളാണ് ജീവനക്കാർക്കിടയിൽ പുതിയ സി.ഇ.ഒ കൊണ്ടുവരുന്നത്. കമ്പനി ജീവനക്കാർക്ക് നൽകിയ ഫോണുകൾ കമ്പനി കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആഴ്ചയിൽ അഞ്ചു ദിവസം കമ്പനിയിൽ നേരിട്ടെത്തി ജോലി ചെയ്യണം.
അതോടൊപ്പം ബ്യൂറോക്രസി മെയിൽ ബോക്സ് എന്ന പേരിൽ പുതിയ സമ്പ്രദായവും തുടങ്ങി. പുതിയ പരിഷ്‍കരണങ്ങൾ കമ്പനിക്ക് മുതൽക്കൂട്ടാകുമെന്നാണ് പലരുടെയും വിലയിരുത്തൽ. കഴിഞ്ഞ വർഷം ആമസോൺ ഓഹരികൾക്ക് 30 ശതമാനത്തിലേറെ കുതിപ്പുണ്ടായതും ഇത് കാരണമാണെന്നാണ് നിരീക്ഷണം. കഴിഞ്ഞ വർഷം ജീവനക്കാരുടെ ലാഭം 44,100 ഡോളറായി വർധിച്ചു. 2022നെ അപേക്ഷിച്ച് അഞ്ചു മടങ്ങിലേറെ വരുമിത്.
എന്നാൽ പുതിയ പരിഷ്‍കരണങ്ങളോട് ജീവനക്കാർ പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. പ്രത്യേകിച്ച് വർക് ഫ്രം ഹോം ഒഴിവാക്കിയത്. കമ്പനിയുടെ ചെലവു ചുരുക്കലും ജീവനക്കാർക്കിടയിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ബിസിനസ് ട്രിപ്പുകൾക്കിടയിൽ ജീവനക്കാർക്ക് നൽകി വന്നിരുന്ന ഭക്ഷണംവും അലവൻസും ഒഴിവാക്കിയിട്ടുണ്ട്. പലരും ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിലുമാണ്.