Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightകുടുംബത്തിൽ നിന്ന്...

കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജിൽ പോയി, ഇന്ന് അമേരിക്കയിൽ പി.എച്ച്ഡിക്കാരി; ലോകം സല്യൂട് ചെയ്ത ചൈനീസ് പെൺകുട്ടി

text_fields
bookmark_border
കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജിൽ പോയി, ഇന്ന് അമേരിക്കയിൽ പി.എച്ച്ഡിക്കാരി; ലോകം സല്യൂട് ചെയ്ത ചൈനീസ് പെൺകുട്ടി
cancel

ലാസ് വഗാസ്: കുടുംബത്തിൽ നിന്ന് ആദ്യമായി കോളേജിൽ പോയ പെൺകുട്ടി ലിൻജി യിങ് ഇന്ന് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെവാഡ, ലാസ് വഗാസിൽ(യു.എൻ.എൽ.വി) കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സിൽ പി.എച്ച്ഡി ചെയ്യുകയാണ്.

രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം കമ്പ്യൂട്ടർ സിമുലേഷനിലൂടെ പഠിക്കുന്നതിനുള്ള ഗണിതശാസ്ത്ര രീതികളാണ് അവരുടെ ഗവേഷണ വിഷയം.

ലിൻജിയുടെ മാതാപിതാക്കൾ മുള കൊണ്ടുള്ള ഫർണിച്ചറുകളും ഏണികളും നിർമിച്ച് ഉപജീവനം നടത്തിയവരാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഇവർക്ക് മകളുടെ പഠനകാര്യങ്ങളിൽ കാര്യമായ നിർദേശങ്ങൾ നൽകാൻ കഴിഞ്ഞിരുന്നില്ല. കുടുംബത്തിൽ ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടുന്ന വ്യക്തിയെന്ന നിലയിൽ ലിൻജിക്ക് സ്വയം വഴി കണ്ടത്തേണ്ടതായി വന്നു.

ചൈനയിലെ ചെറിയ മലയോര പട്ടണത്തിലാണ് ലിൻജി വളർന്നത്. പിന്നീട് ഷെജിയാങ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. യു.എൻ.എൽ.വിയിലെ പ്രൊഫസർ പെങ്താവോ സണിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഡോക്ടറൽ പഠനത്തിനായി അമേരിക്ക തെരഞ്ഞെടുക്കാൻ കാരണമായത്.

അമേരിക്കയിലെത്തിയ ആദ്യ നാളുകൾ ലിൻജിക്ക് എളുപ്പമായിരുന്നില്ല. പുതിയ രാജ്യവും പുതിയ ഭാഷയും പുതിയ സംസ്കാരവും പുതിയ അക്കാദമിക് രീതികളുമെല്ലാം ഒരുമിച്ച് പരിചയപ്പെടേണ്ടി വന്നു. ക്ലാസുകളിലും ഗവേഷണ ചർച്ചകളിലും സംശയങ്ങൾ തുറന്ന് ചോദിക്കാൻ ആദ്യം മടി തോന്നിയിരുന്നെങ്കിലും പ്രൊഫസർമാരോടും സഹപാഠികളോടും സഹായം തേടാൻ പഠിച്ചതാണ് ആ ഘട്ടം മറികടക്കാൻ ഏറ്റവും സഹായിച്ചതെന്ന് അവർ പറയുന്നു.

ഫ്ലൂയിഡ് സ്ട്രക്ചർ ഇന്ററാക്ഷൻ മേഖലയിലാണ് ലിൻജിയുടെ ഗവേഷണം. വഴക്കമുള്ള രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ, വിമാന ചിറകുകളിൽ വായു ചെലുത്തുന്ന സ്വാധീനം തുടങ്ങിയ പ്രതിഭാസങ്ങളെ ഗണിത മാതൃകകളിലൂടെ വിശകലനം ചെയ്യുകയാണ് ലക്ഷ്യം. ഘടനയിൽ വലിയ രൂപമാറ്റം വന്നാലും സിമുലേഷനുകൾ കൃത്യവും വിശ്വസനീയവുമായിരിക്കാൻ സഹായിക്കുന്ന ന്യൂമെറിക്കൽ രീതികൾ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ.

പ്രൊഫസർ സണിന്റെ മാർഗനിർദേശം തന്റെ ഗവേഷണ ജീവിതത്തിൽ നിർണായകമായെന്ന് ലിൻജി പറയുന്നു. മെന്റർഷിപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർക്ക് വ്യക്തമായ ബോധ്യമുണ്ട്.

കുടുംബത്തിൽ നിന്ന് അക്കാദമിക് മാർഗനിർദേശം ലഭിക്കാത്തവർ സഹപാഠികളുമായും അധ്യാപകരുമായും പ്രൊഫസർമാരുമായും ബന്ധം സ്ഥാപിച്ച് പിന്തുണ തേടണമെന്നാണ് ലിൻജിയുടെ ഉപദേശം. എല്ലാ വെല്ലുവിളികളും ഒറ്റക്ക് നേരിടാൻ ശ്രമിക്കേണ്ടതില്ലെന്നും അവർ പറയുന്നു.

തന്റെ ഗവേഷണം ഭാവിയിൽ ഡോക്ടർമാർക്ക് രക്തപ്രവാഹവുമായി ബന്ധപ്പെട്ട രോഗങ്ങൾ നന്നായി മനസിലാക്കാനും ചികിത്സാ രീതികൾ കൂടുതൽ കൃത്യമാക്കാനും സഹായകമാകുമെന്നാണ് ലിൻജിയുടെ പ്രതീക്ഷ. തന്നെപ്പോലെ ചെറിയ പട്ടണങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കും ആദ്യമായി കോളേജിൽ പോകുന്നവർക്കും തന്റെ യാത്ര ഒരു പ്രചോദനമാകണമെന്നാണ് ലിൻജിയുടെ ആഗ്രഹം.

പഠനം എന്നത് ബിരുദങ്ങൾ നേടുക മാത്രമായിരുന്നില്ല, മറിച്ച് താൻ വളർന്ന ചെറിയ പട്ടണത്തിനപ്പുറമുള്ള ലോകത്തെ കാണാനുള്ള അവസരമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:chinese inspiration Phd succes america 
News Summary - Chinese Girl PhD Success
Next Story