Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഎല്ലാ വാതിലുകളും...

എല്ലാ വാതിലുകളും ഇന്ത്യക്കാർക്കായി തുറന്നിട്ട് ഫിൻലൻഡ്; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാൻ ബാഗുകൾ പായ്ക്ക് ചെയ്തോളൂ...

text_fields
bookmark_border
എല്ലാ വാതിലുകളും ഇന്ത്യക്കാർക്കായി തുറന്നിട്ട് ഫിൻലൻഡ്; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് പോകാൻ ബാഗുകൾ പായ്ക്ക് ചെയ്തോളൂ...
cancel

ഇന്ത്യക്കാർ സ്ഥിരമായി താമസിക്കാൻ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നിറഞ്ഞ ഈ രാജ്യം. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അവസരമാണ് ഫിൻലൻഡ് ഇന്ത്യക്കാർക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. തുടർച്ചയായ എട്ടുവർഷമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന കിരീടം തലയിലേറ്റുകയാണ് ഫിൻലൻഡ്. ആയിരങ്ങൾ തടാകങ്ങൾ നിറഞ്ഞ ഈ രാജ്യത്ത് സ്ഥിരതാമസം സ്വപ്നം കാണുന്നവർക്കാണ് അവസരം. ശാന്തമായ ഭൂപ്രകൃതിയും വൃത്തിയുള്ള നഗരങ്ങളുമാണ് ഫിൻലൻഡിന്റെ മുഖമുദ്ര. ആഗ്രഹിക്കുന്ന കാലത്തേക്ക് ഇവിടെ താമസിക്കാനും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരമാണ് ഈ രാജ്യം ഇന്ത്യക്കാർക്ക് നൽകുന്നത്.

യോഗ്യത നേടുന്നതിന്, ആദ്യം തന്നെ 4-5 വർഷം തുടർച്ചയായ താമസ പെർമിറ്റിനായി(​എ പെർമിറ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്) ഫിൻലൻഡിൽ ചെലവഴിക്കണം. 2026 ജനുവരി മുതൽ ഈ കാത്തിരിപ്പിന്റെ ദൈർഘ്യം ആറ്‍വർഷമായി നീളും. യോഗ്യത നേടിയാൽ നിങ്ങൾ സ്ഥിരതാമസ വിസ ലഭിക്കും.

സ്ഥിരതാമസം ലഭിച്ചാലുള്ള നേട്ടങ്ങൾ

1. ഒരു നിയന്ത്രണവുമില്ലാതെ നിങ്ങൾക്ക് ഫിൻലൻഡിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യാം.

2. സ്​പോൺസർഷിപ്പിന്റെ കീഴിൽ കുടുംബത്തെ അവിടേക്ക് കൊണ്ടുപോകാം.

3. ആരോഗ്യ ഇൻഷുറൻസുകൾ ലഭിക്കും. സോഷ്യൽ സെക്യൂരിറ്റിയും ഉറപ്പ്. അവിടത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കാം. തൊഴിൽ രഹിതരാണെങ്കിൽ തൊഴിൽ നേടാനുള്ള സഹായം, പെൻഷനുകൾ എന്നിവ ലഭിക്കും.

4. ഷെങ്കൻ രാജ്യങ്ങളിലേക്ക് വിസയില്ലാതെ ചെറിയ യാത്രകൾ നടത്താം.

5. ഭവന ആനുകൂല്യങ്ങൾ, വായ്പകൾ, മറ്റ് ധനകാര്യ സ്കീമുകൾ എന്നിവക്കും അർഹരാകും.

എങ്ങനെ അപേക്ഷിക്കാം

ചുരുങ്ങിയത് നാലു വർഷം ഫിൻലൻഡിൽ താമസിക്കുക. 2026 ജനുവരി മുതൽ ഈ കാലയളവ് ആറുവർഷമാകും.

ഈ കാലയളവിൽ രണ്ടുവർഷം തുടർച്ചയായി ഫിൻലൻഡിൽ തന്നെ കഴിയണം. അവധിക്കാല, വിദേശ യാത്രകളുണ്ടെങ്കിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യണം.

നാലുവർഷത്തിന് ശേഷം യോഗ്യത നേടുന്നതിന് കുറഞ്ഞത് ഒരു അധിക നിബന്ധനയെങ്കിലും പാലിക്കണം. ഏകദേശം 41.35 ലക്ഷം രൂപ വാർഷിക വരുമാനമോ ഫിൻലൻഡിലെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമോ വേണം. കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഉയർന്ന തലത്തിലുള്ള ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷാ വൈദഗ്ദ്ധ്യം കൂടാതെ 3 വർഷത്തെ പ്രവൃത്തിപരിചയം.

നിങ്ങൾ ഒരു പഠന വിസയിലോ മറ്റേതെങ്കിലും താൽക്കാലിക വിഭാഗത്തിലോ ആണെങ്കിൽ അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ വിസ മാറ്റുക.

ഫിൻ‌ലാൻഡിനുള്ളിൽ അപേക്ഷിക്കുക. ഗുരുതരമായ രോഗം പോലുള്ള അപൂർവ സന്ദർഭങ്ങളിൽ മാത്രമേ വൈകിയ അപേക്ഷ സ്വീകരിക്കുകയുള്ളൂ.

ക്രിമിനൽ റെക്കോഡ് ഉണ്ടായിരിക്കരുത്. അതിൽ ഒരു വിട്ടുവീഴ്ചയും ലഭിക്കില്ല.

ആവശ്യമായ രേഖകൾ

നിയമാനുസൃത പാസ്​പോർട്ട്

ഫിന്നിസ് നിയമാവലി അനുസരിച്ചുള്ള പാസ്​പോർട്ട് സൈസ് ഫോട്ടോകൾ

പാസ്​പോർട്ട് ഐ.ഡി പേജിന്റെ കളർ കോപ്പി

സാമ്പത്തിക നില വ്യക്തമാക്കുന്നതിന്റെ തെളിവ്

അപേക്ഷകൻ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ അനുമതി പത്രം

ഓൺലൈൻ അപേക്ഷക്ക് 24,814 രൂപയാണ്. പേപ്പർ അപേക്ഷകൾക്ക് 36,188 രൂപയും. 18 വയസിന് താഴെയുള്ളവർക്ക് 18,611 രൂപയാണ് അപേക്ഷാഫീസ്.

Show Full Article
TAGS:finland Career News Latest News Indians 
News Summary - Finland Opens Its Gates To Indians
Next Story