Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightആദ്യ ശമ്പളം...

ആദ്യ ശമ്പളം മാതാപിതാക്കൾക്ക്​ നൽകി ടെക്കി യുവാവിന്‍റെ സർപ്രൈസ്​; കൈയടിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border
Indian techie goes viral after sharing first salary with parents
cancel

പഠനം കഴിഞ്ഞയുടൻ ഒരു ജോലി എന്നത്​ എല്ലാവരുടെയും സ്വപ്​നമാണ്​. അങ്ങനെയൊരു ജോലി സമ്പാദിച്ച്​ ആദ്യ ശമ്പളം കിട്ടിയപ്പോൾ മാതാപിതാക്കൾക്കൊപ്പം ആഘോഷിക്കുന്ന ടെക്കി യുവാവിന്‍റെ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ്​ നെറ്റിസൺസ്​.

ആദ്യ ശമ്പളം കിട്ടുമ്പോൾ ചിലരെങ്കിലും കൂട്ടുകാർക്കൊപ്പം ആഘോഷിക്കുകയാവും ആദ്യം ചെയ്യുക. എന്നാൽ ഈ ടെക്കി യുവാവ്​ ശമ്പളം കിട്ടിയപ്പോൾ ആദ്യം ഓടിയെത്തിയത്​ മാതാപിതാക്കളുടെ അടുത്തേക്കാണ്​. ഒരു സർപ്രൈസുണ്ടെന്ന്​ പറഞ്ഞ്​ യുവാവ്​ അച്​ഛനോടും അമ്മയോടും കണ്ണടച്ചിരിക്കാനും ആവശ്യപ്പെട്ടു. ഇരുവരും കണ്ണടച്ചയുടൻ തന്‍റെ ശമ്പളം മുഴുവൻ യുവാവ്​ അവരുടെ കൈകളിലേക്ക്​ വെച്ചു കൊടുക്കുകയാണ്​. തുടർന്നുണ്ടായ വൈകാരിക നിമിഷങ്ങളാണ്​ വിഡിയോയിലെ മനോഹര കാഴ്ചകൾ.

''ആദ്യശമ്പളം മാതാപിതാക്കൾക്ക്​. എനിക്ക്​ കിട്ടിയതിന്‍റെ അത്രയും പൂർണതയില്ല​''എന്നു പറഞ്ഞാണ്​ ഇന്ത്യൻ ടെക്കിയായ ആയുഷ്മാൻ സിങ്​ വിഡിയോ എക്സിൽ പങ്കുവെച്ചത്​.

ഒരു വലിയ സർപ്രൈസുണ്ടെന്ന്​ പറഞ്ഞ്​ ആയുഷ്മാൻ മാതാപിതാക്കളെ മുറിക്കു പുറത്തേക്ക്​ വിളിച്ചു വരുത്തുന്നത്​ വിഡിയോയിൽ കാണാം. മകൻ 500ന്‍റെ നോട്ടുകെട്ടുകൾ കൈവെള്ളയിൽ വെച്ചുകൊടുത്തപ്പോൾ എന്താണിത്​ എന്നു പറഞ്ഞ്​ അത്​ഭുതം കൂറുകയാണ്​ അമ്മ. അപ്പോൾ എന്‍റെ ആദ്യത്തെ ശമ്പളം എന്നാണ്​ ആയുഷ്മാന്‍റെ മറുപടി.

അപ്പോൾ അത്​ഭുതം തന്നെ. ഇത്​ കുറെയധികം പണമുണ്ടല്ലോ എന്നാണ്​ അമ്മ തുടർന്ന്​ പറയുന്നത്​.


നിരവധിയാളുകളാണ്​ ആയുഷ്മാനെ പ്രശംസിച്ചത്​ എത്തിയത്​. താൻ കണ്ടിട്ടുള്ളതിൽ വെച്ച്​ ഏറ്റവും മനോഹരവും ആരോഗ്യപരവുമായ കാര്യം ഇതാണെന്നാണ്​ വിഡിയോ കണ്ട ഒരാൾ ഒരാൾ പ്രതികരിച്ചിരിക്കുന്നത്​. ശമ്പളത്തിന്‍റെ ഒരു ഭാഗം എത്ര ചെറുതാണെങ്കിലും നൽകുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം എല്ലാറ്റിനേക്കാളും വിലപ്പെട്ടതാകുന്നുവെന്നാണ്​ മറ്റൊരാൾ കമന്‍റ്​ ചെയ്തത്​.

കഴിഞ്ഞ മാസം ഇതുപോലുള്ള മറ്റൊരുവിഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യൻ ടെക്കി തന്‍റെ മാതാക്കളെ യു.എസിലേക്ക്​ കൊണ്ടുപോകുന്ന ദൃശ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്​. മാതാപിതാക്കളെ വേൾഡ്​ ട്രേഡ്​ സെന്‍ററിന്‍റെ 104ാം നിലയിലേക്ക്​ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.

Show Full Article
TAGS:Viral Video Social Media Latest News Career 
News Summary - Indian techie goes viral after sharing first salary with parents in heartwarming video
Next Story