Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഎം.ബി.എ പഠിച്ചാൽ...

എം.ബി.എ പഠിച്ചാൽ ഒരിക്കലും വീട്ടിലിരിക്കേണ്ടി വരില്ല; 2025ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകളുടെ പട്ടികയിതാ...

text_fields
bookmark_border
Most Employable Graduates in 2025
cancel
camera_alt

പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ തൊഴിൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. തൊഴിലിൽ ഏറെ വൈദഗ്ധ്യമുള്ളവരെയാണ് ആഗോള കമ്പനികൾ കൊത്തിക്കൊണ്ടുപോകുന്നത്. ആഗോള വിദ്യാഭ്യാസ, പ്രതിഭ പരിഹാര സംഘടനയായ വീബോക്‌സിന്റെ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ട് 2025 നൽകുന്ന സൂചനയും ഇതുതന്നെയാണ്. ഇന്ത്യയിലും തെരഞ്ഞെടുത്ത മറ്റ് വിദേശരാജ്യങ്ങളിലെ ഗ്ലോബൽ എംപ്ലോയബിലിറ്റി ടെസ്റ്റ് (ജി.ഇ.ടി) എഴുതിയ 6.5 ലക്ഷത്തിലധികം ഉദ്യോഗാർഥികളിൽ നടത്തിയ പഠനം അനുസരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് ഏത് കോഴ്സിനാണെന്നും ഈ പഠനത്തിലൂടെ മനസിലാക്കാം.

മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ(എം.ബി.എ-78 ശതമാനം), ബാച്ചിലർ ഓഫ് ടെക്നോളജി(ബി.ടെക്-71.5 ശതമാനം), മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ(എം.സി.എ-71 ശതമാനം) എന്നിവയാണ് നമ്മുടെ രാജ്യത്ത് 2025ൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ. 54.81 ശതമാനമാണ് ദേശീയ തൊഴിൽ സാധ്യത നിരക്ക്. ഇന്ത്യയിലെ പകുതിയിലേറെ തൊഴിൽ അന്വേഷകരും ജി.ഇ.ടിയിൽ 60ശതമാനത്തിന് മുകളിൽ സ്കോർ ചെയ്യുന്നുവെന്നാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന.

എം.ബി.എ

2025 ലും ഇന്ത്യയുടെ തൊഴിൽ സാധ്യതാ മേഖലയിൽ എം.ബി.എ ബിരുദധാരികളാണ് ആധിപത്യം പുലർത്തുന്നത്. 2019 ൽ 36.44ശതമാനമായിരുന്നു എം.ബി.എ ബിരുദധാരികളുടെ തൊഴിൽ സാധ്യത നിരക്ക്. അതാണിപ്പോൾ 78ശതമാനമായി വർധിച്ചിരിക്കുന്നത്. ഇ-കൊമേഴ്‌സ്, ഉപഭോക്തൃ വിജയം, അനലിറ്റിക്‌സ് അധിഷ്ഠിത റോളുകൾ തുടങ്ങിയ മേഖലകളിൽ ബിസിനസ്, മാനേജ്‌മെന്റ് പ്രതിഭകൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഈ വർധനവിന് കാരണമെന്ന് ഇന്ത്യ സ്‌കിൽസ് 2025 റിപ്പോർട്ട് അടിവരയിടുന്നു.

എം.ബി.എ ബിരുദധാരികൾ കൺസൽട്ടിങ്, ധനകാര്യം, സാങ്കേതികവിദ്യ മാനേജ്മെന്റ് എന്നീ മേഖലകളിലെ ജോലികൾക്കാണ് മുൻഗണന നൽകുന്നത്.

ബി.ടെക്

ബി.ടെക് ബിരുദധാരികൾക്ക് വില കുത്തനെയിടിഞ്ഞ ഒരു കാലമുണ്ടായിരുന്നു. 2019ൽ 57.0 ശതമാനമായിരുന്നു ബി.ടെക് ബിരുദധാരികളുടെ തൊഴിൽ സാധ്യത. 2025ൽ അത് 71.50 ശതമാനമായി കുതിച്ചുയർന്നു. നിർമിത ബുദ്ധി, സൈബർ സുരക്ഷ, വെബ് വികസനം തുടങ്ങിയ മേഖലകളിലെ വിദഗ്ധർക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡുള്ളത്. വൻകിട കമ്പനികൾ കൂടാതെ സ്റ്റാർട്ടപ്പുകളിൽ ഇവർക്ക് ഏറെ ഡിമാൻഡുണ്ട്. പവർ ബി.ഐ, ടാബ്ലോ, റിയാക്ട് തുടങ്ങിയ നൈപുണ്യ വികസന മേഖലകളിൽ നിക്ഷേപിക്കുന്നത് സാങ്കേതിക ബിരുദധാരികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുമെന്ന് വീബോക്സ് റിപ്പോർട്ട് പറയുന്നു. വ്യവസായങ്ങൾ ഓട്ടോമേഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, കണക്റ്റഡ് സിസ്റ്റങ്ങൾ എന്നിവയിലേക്ക് മാറുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യക്കും നവീകരണത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനത്തിന് ബി.ടെക് ബിരുദധാരികൾ കേന്ദ്രബിന്ദുവായി തുടരുന്നു.

എം.സി.എ

തൊഴിൽ സാധ്യതയുടെ കാര്യത്തിൽ എം.സി.എ ബിരുദധാരികൾക്ക് 2025ൽ മൂന്നാംസ്ഥാനമാണുള്ളത്.2019 ൽ 43.10 ശതമാനമായിരുന്നു ഈ മേഖലയിലെ തൊഴിൽ സാധ്യത. അതാണിപ്പോൾ 71 ശതമാനത്തിൽ എത്തിനിൽക്കുന്നത്. ഐ.ടി, സോഫ്റ്റ്‌വെയർ വിദഗ്ധരുടെ വർധിച്ചുവരുന്ന ആവശ്യമാണ് അതിന് കാരണം.

ബി.ടെക് ബിരുദധാരികളിൽ നിന്ന് വ്യത്യസ്തമായി എം.സി.എ ബിരുദധാരികൾ സാധാരണയായി സോഫ്റ്റ്‌വെയർ വികസനം, സിസ്റ്റം ഡിസൈൻ, പ്രോഗ്രാമിങ് എന്നിവയിൽ വൈദഗ്ധ്യം നേടിയവരാണ്. അവർക്ക് എ.ഐ, ക്ലൗഡ് കംപ്യൂട്ടിങ്, സൈബർ സുരക്ഷ തുടങ്ങിയവയെ കുറിച്ചും ധാരണയുണ്ട്.

ബി.എസ്.സി ബിരുദധാരികൾക്കും തൊഴിലവസരങ്ങളുടെ പട്ടികയിൽ ഇടമുണ്ട്. 58 ശതമാനമാണ് ആ തൊഴിൽക്ഷമത. ബാച്ചിലർ ഓഫ് ആർട്സ്-54ശതമാനം, ബാച്ചിലർ ഓഫ് കൊമേഴ്‌സ്-55ശതമാനം, ബാച്ചിലർ ഓഫ് ഫാർമസി-56ശതമാനം, ഐ.ടി.ഐ-41 ശതമാനം, പോളിടെക്നിക്-29 എന്നിങ്ങനെയാണ് ആ കണക്ക്.

Show Full Article
TAGS:Career News Education News Latest News MBA courses 
News Summary - India​'s Most Employable Graduates in 2025
Next Story