Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഡോക്ടറാകാൻ മോഹമുണ്ട്,...

ഡോക്ടറാകാൻ മോഹമുണ്ട്, പക്ഷേ പണമില്ല; വെറുതെ കിടക്കുന്നത് 3,426 എംബിബിഎസ് സീറ്റുകൾ

text_fields
bookmark_border
ഡോക്ടറാകാൻ മോഹമുണ്ട്, പക്ഷേ പണമില്ല; വെറുതെ കിടക്കുന്നത് 3,426 എംബിബിഎസ് സീറ്റുകൾ
cancel

ന്യൂഡൽഹി: നീറ്റ് യുജി 2026ന്റെ മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ഒഴിഞ്ഞുകിടന്നത് 3,426 സീറ്റുകൾ. കഴിഞ്ഞ വർഷം ഇതേ സമയത്ത് 802 സീറ്റുകൾ മാത്രമേ ഒഴിഞ്ഞുണ്ടായിരുന്നുള്ളൂ. ഇത്തവണ അതിന്റെ അഞ്ചിരട്ടിയായി. സ്ട്രേ റൗണ്ട് കഴിഞ്ഞിട്ടും തമിഴ്നാട്, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിൽ 837 സീറ്റുകൾ ആരും എടുക്കാതെ ബാക്കിയായി.

ഇതേക്കുറിച്ച് ഡോ. സുമർ സേത്തി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസിന്റെ സ്ഥാപകനാണ് അദ്ദേഹം. കുട്ടികൾക്ക് ഡോക്ടറാകാനുള്ള മോഹം പോയിട്ടില്ലെന്നും സർക്കാർ സീറ്റുകൾ എല്ലാം പൂർണമായും നിറഞ്ഞെന്നും അതുകൊണ്ട് ഡിമാൻഡിന് ഒരു കുറവുമില്ലെന്നും കണക്ക് പൊരുത്തപ്പെടാത്തതാണ് പ്രശ്നമെന്നുമാണ് അദ്ദേഹം പറയുന്നത്.

ഒരു സ്വകാര്യ കോളേജിൽ എംബിബിഎസ് പൂർത്തിയാക്കാൻ ട്യൂഷൻ ഫീസും ഹോസ്റ്റലും ഭക്ഷണവുമൊക്കെ കൂടി ഏകദേശം 1.25 കോടി രൂപ വേണമെന്ന് അദ്ദേഹത്തിന്‍റെ പറയുന്നു. അതുകഴിഞ്ഞാൽ പി.ജിക്ക് വീണ്ടും പരീക്ഷ, വീണ്ടും വർഷങ്ങളോളം പഠനം. ജോലി കിട്ടി സ്ഥിരവരുമാനം വരാൻ അത്രയും വൈകും. പണ്ട് വൈറ്റ് കോട്ട് മതിയായിരുന്നു തീരുമാനമെടുക്കാൻ. ഇന്ന് വീട്ടിൽ ഒരുമിച്ചിരുന്ന് കുടുംബം മുഴുവൻ കണക്ക് കൂട്ടിയിട്ടാണ് തീരുമാനിക്കുന്നത്. ഒരു കോടിയുടെ ഡിഗ്രി വെറും പാഷൻ പറഞ്ഞ് വിറ്റഴിക്കാൻ പറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സീറ്റ് നിറക്കാൻ ഇപ്പോൾ ചില സ്വകാര്യ കോളേജുകൾ 40 ശതമാനം വരെ ഫീസ് കുറച്ച് കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം നീറ്റ് എഴുതിയത് 20 ലക്ഷത്തോളം പേരാണ്. സീറ്റുകൾ 1.4 ലക്ഷത്തോളവും. 2026-ൽ മാത്രം 13,636 പുതിയ സീറ്റുകൾ കൂടി അനുവദിച്ചു. ഇതോടെ രാജ്യത്ത് മെഡിക്കൽ കോളേജുകൾ 839 ആയി. ഇതിൽ 447 സർക്കാർ മെഡിക്കൽ കോളേജുകളും 392 സ്വകാര്യ കോളേജുകളുമാണ്. പക്ഷേ ഇവിടെയാണ് കണക്കുകൾ തമ്മിൽ പൊരുത്തപ്പെടാത്തത്. പുതിയ സീറ്റുകളിൽ ഏറെയും സ്വകാര്യ കോളേജുകളിലാണ് വന്നത്. പുതിയ 41 കോളേജുകളിൽ 28 എണ്ണവും സ്വകാര്യമാണ്. അതിൽ 3,000 സീറ്റും സ്വകാര്യ കോളേജുകളിലാണ്. സർക്കാർ കോളേജിൽ ഫീസ് കുറവായതുകൊണ്ട് അവിടെയാണ് എല്ലാവരും ആദ്യം നോക്കുന്നത്. സ്വകാര്യ കോളേജിൽ വർഷം ലക്ഷങ്ങൾ ഫീസ് വരികയും ചെയ്യും.

സീറ്റ് കൂട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഡോ. സുമർ സേത്തി പറയുന്നു. കട്ട് ഓഫ് കുറച്ചതുകൊണ്ടും കാര്യമില്ല. കുട്ടികൾ പാസാകുന്നുണ്ടെങ്കിലും പണം കൊടുത്ത് അഡ്മിഷൻ എടുക്കാൻ പറ്റുന്നില്ല. കർശനമായ ഫീസ് നിയന്ത്രണവും കൂടുതൽ സർക്കാർ കോളേജുകളും പഠനം കഴിഞ്ഞാൽ ജോലിയിലേക്കുള്ള വ്യക്തമായ വഴി ഒക്കെയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. അതുകൊണ്ട് കുട്ടികൾക്ക് ഇനിയും ഡോക്ടറാകണോ എന്നല്ല. അതിന് പറ്റുന്ന സാമ്പത്തിക സാഹചര്യം നമ്മൾ ഉണ്ടാക്കുമോ എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:NEET MBBS seat vacancy medical admissions 
News Summary - NEET MBBS Seats Vacant
Next Story