Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപുണെ ഫിലിം...

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ടെലിവിഷൻ കോഴ്സുകൾ പഠിക്കാം

text_fields
bookmark_border
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ടെലിവിഷൻ കോഴ്സുകൾ പഠിക്കാം
cancel

കലാവാസനയും ഭാവനയും സിനിമാ അഭിരുചിയുമുള്ള ബിരുദധാരിയാണോ? സിനിമ/ടെലിവിഷൻ മേഖലകളിൽ അഭിനയം, സംവിധാനം, ഛായാഗ്രഹണം, തിരക്കഥാ രചന, കലാസംവിധാനം, ശബ്ദലേഖനം, ശബ്ദരൂപകൽപന മുതലായ കോഴ്സുകൾ പഠിക്കാൻ താൽപര്യമുണ്ടോ? എങ്കിൽ വരൂ, ഇവയെല്ലാം അഭ്യസിക്കാം പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ. കേന്ദ്രസർക്കാറിന് കീഴിലുള്ള കൽപിത സർവകലാശാലയാണിത്. 1960ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. 1971ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയായി പുനർനാമകരണം ചെയ്തു. ഇതിനെ തുടർന്ന് സിനിമാ പഠനത്തോടൊപ്പം ടെലിവിഷൻ പഠനവുമാരംഭിച്ചു. 2025 ഏപ്രിൽ 22ന് കൽപിത സർവകലാശാല പദവി ലഭിച്ചു. ഫിലിം, ടെലിവിഷൻ മേഖലകളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകിവരുന്നത്.

ഫിലിം, ടെലിവിഷൻ വിങ്/വിഭാഗങ്ങളിൽ വിവിധ വകുപ്പുകളിലായി താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനം നേടാം. എഫ്.ടി.ഐ.ഐ ദേശീയതലത്തിൽ ഏപ്രിൽ 26ന് നടത്തുന്ന പ്രവേശന പരീക്ഷയുടെയും മറ്റും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. വിശദ വിവരങ്ങൾ www.ftii.ac.inൽ.

ഫിലിം വിങ് കോഴ്സുകൾ ● മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എം.എഫ്.എ) ഇൻ സിനിമ- 3 വർഷം. 6 സെമസ്റ്ററുകൾ. സ്പെഷലൈസേഷനുകൾ- ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് ഡിസൈൻ. പ്രവേശന യോഗ്യത- ഏതെങ്കിലും ബിരുദം.

എം.എഫ്.എ-ആർട്ട് ഡയറക്ഷൻ ആൻഡ് പ്രൊഡ്ക്ഷൻ ഡിസൈൻ.

യോഗ്യത ● അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിന്റിങ്, സ്കൾപ്ചർ, ഇന്റീരിയർ ഡിസൈൻ/ഫൈൻ ആർട്സ് അനുബന്ധ വിഷയങ്ങളിൽ ബിരുദം. സീറ്റുകൾ ഓരോ സ്പെഷലൈസേഷനിലും 11 വീതം.

എം.എഫ്.എ ഇൻ സിനിമ- രണ്ടു വർഷം, നാല് സെമസ്റ്ററുകൾ- സ്പെഷലൈസേഷനുകൾ- സ്ക്രീൻ ആക്ടിങ്, സ്ക്രീൻ റൈറ്റിങ് (ഫിലിം, ടി.വി, വെബ് സീരീസ്) സീറ്റുകൾ 16 വീതം. യോഗ്യത: ബിരുദം.

ടെലിവിഷൻ വിങ് ● ഏകവർഷ പി.ജി സർട്ടിഫിക്കറ്റ് ടെലിവിഷൻ കോഴ്സുകൾ.

സ്പെഷലൈസേഷനുകൾ- ഡയറക്ഷൻ, ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി, വിഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. സീറ്റുകൾ- 11 വീതം. യോഗ്യത ഏതെങ്കിലും ബിരുദം.

സംവരണം ● നിശ്ചിത സീറ്റുകൾ ഒ.ബി.സി നോൺ ക്രീമിലെയർ, പട്ടികജാതി/വർഗം, ഇ.ഡബ്ല്യു.എസ് ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് സംവരണം ചെയ്തിട്ടുണ്ട്.

സെലക്ഷൻ ● സ്ക്രീൻ ആക്ടിങ് ഒഴികെയുള്ള ഫിലിം, ടെലിവിഷൻ കോഴ്സുകൾക്കായുള്ള എൻട്രൻസ് ടെസ്റ്റ്/തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ടാവും. ഒന്നാംഘട്ടം എഴുത്തുപരീക്ഷ. ഇതിൽ രണ്ടു പേപ്പറുകൾ. പേപ്പർ ഒന്ന് ഒബ്ജക്ടിവ്, പേപ്പർ രണ്ട് -വിഷയാധിഷ്ഠിത ചോദ്യങ്ങളാണുള്ളത്. രണ്ടാംഘട്ടം മിക്സഡ് ഫോർമാറ്റ് അസസ്മെന്റ്- പ്രാക്ടിക്കൽ, അനലിറ്റിക്കൽ, പെർമോഫൻസ് ആൻഡ് ഇന്ററാക്ഷൻ. ഒന്നും രണ്ടും ഘട്ടത്തിന് യഥാക്രമം 25 ശതമാനം, 75 ശതമാനം വെയിറ്റേജ് നൽകി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. ആക്ടിങ്ങിന് എഴുത്തുപരീക്ഷക്ക് പുറമെ ഓഡിഷൻ ടെസ്റ്റുമുണ്ടാവും.

പ്രവേശന പരീക്ഷാ ഘടനയും സിലബസും സമയക്രമ മൂല്യനിർണയ രീതിയുമടക്കമുള്ള സെലക്ഷൻ നടപടികൾ www.ftii.ac.inൽ ലഭിക്കും.

രജിസ്ട്രേഷൻ/അപേക്ഷാ ഫീസ് ● ഒറ്റ പ്രോഗ്രാമിന് 1500 രൂപ. രണ്ട് േപ്രാഗ്രാമുകൾക്ക് 2500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് യഥാക്രമം 500, 800 രൂപ വീതം മതി. ഓൺലൈനിൽ ഏപ്രിൽ ഏഴുവരെ അപേക്ഷിക്കാം.

പ്രവേശനം ● ഓരോ പ്രോഗ്രാം/കോഴ്സിനും കാറ്റഗറി അടിസ്ഥാനത്തിൽ പ്രത്യേകം മെറിറ്റ് ലിസ്റ്റുണ്ടായിരിക്കും. ഒന്നിലധികം പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ കോഴ്സ് മുൻഗണന കാണിക്കണം. അലോട്ട്മെന്റ് ലഭിക്കുന്നവർ സീറ്റ് ആക്സപ്റ്റൻസ് ഫീസായി 50,000 രൂപ നൽകണം. h

Show Full Article
TAGS:Educaton news Career News pune film institute 
News Summary - You can study film and television courses at the Pune Film Institute
Next Story