കോടതി അറിയിപ്പ് - ആലുവ റെന്‍റ് കൺട്രോൾ കോർട്ടിൽ E.P.53/2025 / RCP: 7/2020
text_fieldsകോടതി അറിയിപ്പ് - ആലുവ റെന്‍റ് കൺട്രോൾ കോർട്ടിൽ E.P.53/2025 / RCP: 7/2020
വിധി ഉടമസ്ഥൻ: കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ അങ്കമാലി ടിക്കുവേണ്ടി മാനേജിംഗ് ഡയറക്ടർ.
വിധി കടക്കാരൻ: ആലുവ താലൂക്ക്, അങ്കമാലി മഞ്ഞപ്ര കരയിൽ, കിഴുത്തറ വീട്ടിൽ, പാപ്പച്ചൻ മകൻ 52 വയസ്സായ കെ.പി. ജിജു. ടി പ്രതിയെ തെര്യപ്പെടുത്തുന്നത്
അന്യായപട്ടിക കെട്ടിട മുറിയിൽ നിന്നും പ്രതിയെ വീട്ടൊഴിപ്പിക്കുന്നതിനായി ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ വിധി നടത്ത് ഹർജിയിലെ നോട്ടീസ് പരസ്യം ചെയ്ത് പതിച്ചു നടത്തുവാൻ അനുവദിച്ച് 13.11.25 തീയതിക്ക് അവധി വെച്ചിട്ടുള്ളതും, ടി കേസിൽ താങ്കൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം 13.11.25 തീയതി പകൽ 11 മണിക്ക് താങ്കൾ നേരിട്ടോ അഭിഭാഷകൻ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം മേൽ നമ്പർ വിധി നടത്ത് ഹർജി താങ്കളെ കൂടാതെ തീർപ്പ് കൽപിക്കുന്നതാണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിൻപ്രകാരം
ജിനോ കെ.പി.,
വിധി ഉടമസ്ഥൻഭാഗം അഡ്വക്കേറ്റ് (ഒപ്പ്)
14.10.2025,
ആലുവ.

