തെക്കിൽ ഫൗണ്ടേഷൻ എക്സലൻസി അവാർഡ് യു.ടി. ഖാദറിന്
text_fieldsസുള്ള്യ: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ അറന്തോട് തെക്കിൽ ഫൗണ്ടേഷൻ എക്സലൻസി അവാർഡ് കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന്. ഇന്ന്(29) 8.30 ന് ബാംഗ്ലൂരിലെ സർക്കാർ വസതിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് തെക്കിൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ടി.എം. ഷഹീദ് തെക്കിൽ അറിയിച്ചു. സാമൂഹിക സാംസ്കാരിക മേഖലകളിൽ യു.ടി. ഖാദർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെക്കിൽ എസ്‌സില്ലെന്സ് അവാർഡ് , 2014-ൽ ഷാഫി മേത്തർ, 2015-ൽ സംസ്ഥാന കൃഷിമന്ത്രി കെ.പി. മോഹനൻ, 2016-ൽ അന്നത്തെ കർണാടക ഡി.ജി.പി ഓംപ്രകാശ് ഐ.പി.എസ്. 2017 ശിഫ ആശുപത്രി സ്ഥാപകൻ റബീഉല്ല, 2018-ൽ കുടക് ജില്ലയിലെ ജോഡുപാലയിൽ നൂറുകണക്കിന് അയൽവാസികളെ രക്ഷിച്ച വിഖായ ടീമിലെ 16 അംഗങ്ങൾ, 2019-ൽ കേരളത്തിലെ മാധ്യമം പത്രത്തിന്റെ ചീഫ് റിപ്പോർട്ടർ രവീന്ദ്രൻ രാവണേശ്വരം, 2020-ൽ സർക്കാർ അവാർഡ് ജേതാവും വിരമിച്ച പ്രധാനാധ്യാപകനുമായ ഗൂനഡ്ക മാസ്റ്റർ ദാമോദർ എന്നിവർക്ക് ലഭിച്ചു