Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightClassifiedschevron_rightMalappuramchevron_rightപണവും സ്വര്‍ണവും...

പണവും സ്വര്‍ണവും മോഷ്ടിച്ച ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
പണവും സ്വര്‍ണവും മോഷ്ടിച്ച ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആ​ല​പ്പു​ഴ: യു​വ​തി​യി​ൽ​നി​ന്ന്​ പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ്​​ടി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍ഡി​ല്‍ ക​രോ​ട്ടു പ​റ​മ്പി​ല്‍ സ​ജി സ​തീ​ശ​ന്‍ (48), ഭാ​ര്യ തൃ​ശൂ​ര്‍ മേ​ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് 6ാം വാ​ര്‍ഡി​ല്‍ അ​യ്യ​ന്‍പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​സീ​ത (44) എ​ന്നി​വ​രെ​യാ​ണ് ചേ​ര്‍ത്ത​ല പൊ​ലീ​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​വം​കോ​ടം സ്വ​ദേ​ശി​നി​​ക്ക്​ പെ​ട്ടെ​ന്ന് ജോ​ലി കി​ട്ടാ​ൻ 32,500 രൂ​പ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും 35,000 രൂ​പ ക​ട്ടി​ലി​ന്റെ കാ​ലി​ല്‍ കെ​ട്ടി​വെ​ക്ക​ണ​മെ​ന്നും താ​ലി​യും ലോ​ക്ക​റ്റും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ വി​ശ്വ​സി​പ്പി​ച്ചു. അ​ത​നു​സ​രി​ച്ച് പ്ര​തി​ക​ൾ കൊ​ണ്ടു​വ​ന്ന ചു​വ​ന്ന പ​ട്ടു​തു​ണി​ക​ളി​ല്‍ പൊ​തി​ഞ്ഞ് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വീ​ട്ടി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചു. ര​ണ്ടു ത​വ​ണ​യാ​യി പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ച പ്ര​തി​ക​ള്‍ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്​​ടി​ക്കു​ക​യാ​യി​രു​ന്നു. സ​തീ​ശ​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഭാ​ര്യ ഒ​ളി​വി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തി​ര​ച്ചി​ലി​ലാ​ണ്​ ഇ​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Gold and Money Theft Alappuzha News 
News Summary - Couple arrested after 12 years for stealing money and gold
Next Story