സ്കൂട്ടറില്‍ മദ്യവില്പന; ഒരാള്‍ അറസ്റ്റില്‍
text_fieldsപാലാ: സ്കൂട്ടറില്‍ കറങ്ങിനടന്ന് മദ്യവിൽപന നടത്തിയ പാലാ ചെമ്പുളായില്‍ സി.ടി. തോംസണ്‍ (63) പാലാ എക്സൈസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ലോക്ഡൗണിെൻറ മറവിലായിരുന്നു വിൽപന. ഏഴാച്ചേരി- രാമപുരം റോഡില്‍ മുണ്ടുപാലത്തിനടുത്തുനിന്നാണ് തോംസണ്‍ പിടിയിലായത്. സ്കൂട്ടറില്‍ കറങ്ങിനടന്ന് മദ്യം വിൽപന നടത്തവെ അതുവഴി പട്രോളിങ്ങിനെത്തിയ എക്സൈസ് സംഘത്തിെൻറ മുന്നില്‍ പെടുകയായിരുന്നു.
ഇയ്യാളുടെ പക്കല്‍നിന്ന് 4.700 ലിറ്റര്‍ ഇന്ത്യന്‍ നിർമിത വിദേശ മദ്യവും മദ്യം വിറ്റവകയില്‍ ലഭിച്ച 605 രൂപയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തോംസണില്‍ നിന്നും മദ്യം വാങ്ങി കഴിച്ച ചെമ്പുളായില്‍ ബേബിയെ പരസ്യമായി മദ്യപിച്ച കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രിവൻറിവ് ഓഫിസർമാരായ ബി. ആനന്ദരാജ്, പാര്‍വതി രാജേന്ദ്രന്, ഷിബു ജോസഫ്, സി. കണ്ണന് സി.ഇ.ഒമാരായ സാജിദ് പി.എ, നന്ദു എം.എന്‍ എന്നിവര്‍ പങ്കെടുത്തു.