ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി തട്ടി ഒമ്പത് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
text_fieldsചെങ്ങാലൂര്‍ വില്ലേജ് ഓഫീസിന് സമീപം വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ലോറി
ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ രണ്ടാംക്കല്ല് വില്ലേജ് ഓഫീസിന് സമീപം ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി തട്ടി ഒമ്പത് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ശനിയാഴ്ച രാവിലെ ആറി നായിരുന്നു അപകടം. സംഭവസമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സമീപത്തെ വിഷ്ണു ഗ്യാസ് ഏജന്‍സിയിലേക്ക് നിറച്ച ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുതി 11 കെ.വി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഒടിഞ്ഞ പോസ്റ്റും വൈദ്യുതി കമ്പികളും ലോറിയില്‍ കുരുങ്ങി. തുടര്‍ന്ന് ഡ്രൈവര്‍ ലോറി മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് പോസ്റ്റുകളും ഒടിയുകയായിരുന്നു. പോസ്റ്റ് വീണ് കുറ്റിക്കാടന്‍ ജോര്‍ജ്, ചെമ്പാലിപുരത്ത് സരോജ എന്നിവരുടെ മതിലുകള്‍ തകര്‍ന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പറയുന്നു. പുതുക്കാട് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.