12 അംഗ ചൂതാട്ട സംഘം പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: 12 പേരടങ്ങുന്ന ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി. 56,300 രൂപയാണ് ചൂതാട്ട കേന്ദ്രത്തിൽനിന്ന് പിടികൂടിയത്. ബന്തടുക്ക ബേത്തലത്ത് റോയിയുടെ വീടിനടുത്തുള്ള ഷെഡിൽ ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ബേഡകം പൊലീസ് പിടികൂടി കേസെടുത്തത്. പുള്ളിമുറി ചൂതാട്ടം നടത്തുകയായിരുന്നു.
കാഞ്ഞങ്ങാട് സ്വദേശികളായ പുതിയ വളപ്പ് കടപ്പുറത്തെ എം.കെ. കരീം (50), പുതിപുരയിൽ പി.പി. അഷറഫ് (42), കാഞ്ഞങ്ങാട് സൗത്തിലെ കെ. യാസിർ (27), ചിത്താരിയിലെ ടി.പി. അഷറഫ് (58), പനത്തടിയിലെ പി.എം. ഷിബു (53), ബന്തടുക്ക സ്വദേശികളായ ജയിംസ് (61), കെ.ജി. അനിൽ കുമാർ (49), പി.കെ. അഷറഫ് (42), ഇ. റസാഖ് (49), മാത്യു (58), റോയി (50), സി. പ്രജിഷ് (36) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെതുടർന്ന് ഇൻസ്പെക്ടർ ടി. ദാമോദരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.