Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2025 6:42 AM GMT Updated On
date_range 21 Dec 2025 6:42 AM GMT37 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsListen to this Article
കാലടി: അയ്യമ്പുഴ ഒലീവ് മൗണ്ട് ഭാഗത്ത് 37 കിലോ കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമബംഗാളിലെ മുർഷിദാബാദ് റാണിനഗർ സ്വദേശി സാഹിദുൽ ഇസ്ലാം (30), മാൽഡ സ്വദേശി മുഹമ്മദ് അൻബർ (30) എന്നിവരെയാണ് പിടികൂടിയത്. ഒഡീഷയിൽനിന്നു ട്രെയിൻ മാർഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. ഇവർ സഞ്ചരിച്ച വാഹനം കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചു.
പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഒഡീഷയിൽനിന്നു കിലോക്ക് 3,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25,000 രൂപ നിരക്കിൽ വിൽപന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നതായിരുന്നു ഇവരുടെ രീതി. സഹിദുൽ ഇസ്ലാം മുമ്പും കഞ്ചാവ്കേസിൽ പിടിയിലായിട്ടുണ്ട്.
Next Story


