Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ഗ് വെ​ച്ച്...

വി​ഗ് വെ​ച്ച് ക​ള്ള​നോ​ട്ട്​ മാ​റ​ൽ; പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

text_fields
bookmark_border
വി​ഗ് വെ​ച്ച് ക​ള്ള​നോ​ട്ട്​ മാ​റ​ൽ; പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
cancel

വൈ​ക്കം: ക​ള്ള​നോ​ട്ട് അ​ടി​ക്കു​ന്ന സാ​മ​ഗ്രി​ക​ളും അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ളു​മാ​യി കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ആ​ന​ക്കു​ഴി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഷീ​ദ് (63) ആ​ണ്​ വൈ​ക്കം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വേ​ളൂ​ർ ഇ​ല്ലി​ക്ക​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​ക്കം പു​ത്ത​ൻ​പാ​ല​ത്ത് ക​ള്ള​നോ​ട്ട് ന​ൽ​കി ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ക​ണ്ട​തോ​ടെ ഇ​യാ​ൾ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വെ​ച്ചൂ​ർ ഭാ​ഗ​ത്തു നി​ന്നും കാ​റി​ലെ​ത്തി​യ ഇ​യാ​ൾ ക​ട​യി​ൽ ക​യ​റി അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ട് ന​ൽ​കി 80 രൂ​പ വി​ല​വ​രു​ന്ന ഒ​രു പാ​ക്ക​റ്റ് കൊ​തു​ക് തി​രി​യും ബാ​ക്കി പ​ണ​വും, സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ൽ ക​യ​റി അ​വി​ടെ​യും അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ട് ന​ൽ​കി 70 രൂ​പ വി​ല​വ​രു​ന്ന ആ​ട്ട​യും ബാ​ക്കി പ​ണ​വും വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ സ​മീ​പ​ത്തെ മ​റ്റൊ​രു ടെ​ക്സ്റ്റ​യി​ൽ​സ് ക​ട​യി​ൽ ക​യ​റി ഒ​രു കാ​വി​മു​ണ്ട് വാ​ങ്ങി​യ ശേ​ഷം അ​ഞ്ഞൂ​റി​ന്‍റെ ക​ള്ള​നോ​ട്ട് ന​ൽ​കി​യ​പ്പോ​ൾ ബാ​ക്കി ത​രാ​ൻ പ​ണ​മി​ല്ലെ​ന്ന്​ ക​ട​യു​ട​മ പ​റ​ഞ്ഞു. ക​യ്യി​ൽ പ​ണ​മു​ണ്ടാ​യി​ട്ടും അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ട് ന​ൽ​കു​ന്ന​തു ക​ണ്ട് മ​റ്റൊ​രു വ്യാ​പാ​രി​ക്ക് സം​ശ​യം തോ​ന്നി നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​റ്റ് വ്യാ​പാ​രി​ക​ൾ അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കാ​റി​ൽ അ​മി​ത വേ​ഗ​ത്തി​ൽ വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. വൈ​ക്കം പ​ടി​ഞ്ഞാ​റെ ന​ട ഭാ​ഗ​ത്തും ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വാ​ട​ക​വീ​ടാ​യ വേ​ളൂ​ർ ഇ​ല്ലി​ക്ക​ലി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. അ​ഞ്ഞൂ​റി​ന്‍റെ 37 ക​ള്ള​നോ​ട്ടു​ക​ൾ, ഭാ​ഗി​ക​മാ​യി നി​ർ​മി​ച്ച നോ​ട്ടു​ക​ൾ, പ്രി​ൻ​റ​ർ, ലാ​പ്ടോ​പ്, ലാ​മി​നേ​റ്റ​ർ, മ​ഷി, പ​ശ, പേ​പ്പ​ർ ഉ​ൾ​പ്പെ​ടെ സാ​മ​ഗ്രി​ക​ൾ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ​ന്ന് നോ​ട്ടു​ക​ൾ മാ​റി​യ വൈ​ക്ക​ത്തെ ക​ട​ക​ളി​ൽ ഇ​യാ​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു.

ആ​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ നോ​ട്ടു​ക​ൾ മാ​റു​ന്ന സ​മ​യ​ത്ത് ത​ല​യി​ൽ വി​ഗ് വെ​ക്കു​ക​യും പി​ന്നീ​ട് അ​ത് അ​ഴി​ച്ചു​മാ​റ്റു​ക​യും ആ​യി​രു​ന്നു രീ​തി. കി​ളി​മാ​നൂ​ർ, പാ​ല​ക്കാ​ട്, കൊ​ല്ലം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തി​ൽ​പ്പ​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ക​ള്ള​നോ​ട്ട് കേ​സു​ണ്ട്. പ്ര​തി​യെ ഏ​റ്റു​മാ​നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:pathanapuram arrest news Crime 
News Summary - A native of Pathanapuram was arrested for stealing a wig
Next Story