Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെ...

പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
cancel

പറവൂർ: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കെടാമംഗലം അമ്പാട്ട് വീട്ടിൽ രാജുവിനെയാണ് (66) മകൻ ലിന്റോ (36) കുത്തിയത്. തോളെലിന്നും പുറത്തും കുത്തേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. തുടർന്ന് ബഹളമുണ്ടാക്കിയ ലിന്റോയെ നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:Crime News Local News arrested 
News Summary - A young man has been arrested for stabbing and injuring his father
Next Story